Tuesday, February 2, 2010

ഇരട്ടത്തലച്ചി

അകലെ നിന്നാണ് ,
നനുത്ത സംഗീതം പടര്‍ന്നിറങ്ങുന്നു 

അടുക്കലെത്തുന്നു കവിളുകള്‍ ചോന്നും 
കറുത്ത വാര്‍മുടിയൊതുക്കിയും മെല്ലെ 

മനസ്സിലെ ചെടിത്തലപ്പുകള്‍ 
കാറ്റില്‍ വിളിക്കവെ 
വന്നു പടര്‍ന്നിരിക്കുന്നു 
 
ഒരു ചെറുതൂവല്‍ (കവിത തന്നുടെ)
അടര്‍ത്തിയിട്ടതാ പറന്നു പോവുന്നു

Sunday, January 31, 2010

>വേശ്യാ < വൃത്തിയുള്ള വീട്

നിങ്ങളുടെ വീടിനു വൃത്തിയുണ്ടോ
നിങ്ങളുടെ വീട്ടിലുള്ളവര്‍ നേരത്തും കാലത്തും കുളിക്കുകയും
വെടുപ്പോടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണോ
അല്ല, നിങ്ങളൊരു സവര്‍ണനും കൂടിയാണോ
ക്ഷമിക്കണം
ബ്ലോഗിലെ പുതിയ ട്രെന്‍ഡ് അനുസരിച്ച് നിങ്ങളുടെ വീട്
ഒരു വേശ്യാലയം ആവുന്നതിനുള്ള പ്രവേശനപ്പരീക്ഷ വിജയിച്ചിരിക്കുന്നു
എല്ലാവരും കൂടി എന്നെ തല്ലാന്‍ വരണ്ട.എന്റെ പേരില്‍ കേസും കൊടുക്കണ്ട.ഇതൊന്നും ഞാന്‍ പറഞ്ഞതല്ല.ബൂലോകത്ത് വിചിത്ര കേരളം എന്ന ഒരു ബ്ലോഗില്‍ റിട്ടയേഡ് അധ്യാപകനായ ജോര്‍ജ്ജ് ജോസെഫ് എന്ന ബ്ലോഗര്‍ എഴുതിയ നായന്മാരുടെ ലൈംഗികപൈതൃകം എന്ന ബ്ലോഗ് പോസ്റ്റില്‍ നിന്നും എടുത്തതാണിത് ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ഥത കാണിക്കുന്നവരാണ് നായരച്ചികള്‍.വൃത്തിയായി കുളിച്ചുകുറിതൊട്ട് ശ്രിങ്ങാര വതികളായി മാത്രമേ നടക്കു . വീട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇന്നും കേരളത്തില്‍ ആരെയും കവച്ചുവക്കും അച്ചികള്‍. തായ് ലണ്ടിലേതു പോലെ തങ്ങളുടെ വേശ്യാ ഗൃഹങ്ങള്‍ക്കു 5 സ്റ്റാര്‍ നിലവാരം വേണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്നവര്‍ ആണ് അച്ചികള്‍.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുംകേള്‍ക്കാതെ വീടു വൃത്തിയാക്കി കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. അതിനാല്‍ നാളെ മുതല്‍ കുളിക്കരുത് , വീട് വൃത്തിയായി സൂക്ഷിക്കരുത് വൃത്തിയുള്ള വേഷം ധരിക്കരുത് . അല്ലെങ്കില്‍ സാഹിത്യത്തിലൂടെയും സിനിമയിലൂടെയും നായന്മാര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളും താന്‍പോരിമയാര്‍ന്ന കള്ളചരിത്രവും സമൂഹത്തില്‍ സവര്‍ണര്‍‍ അര്‍ഹിക്കാത്ത ഒരു സവര്‍ണാഭിമുഖ്യം ഉണ്ടാക്കിയിട്ടുണ്ട്.ശരിയായചരിത്രം പുതു തലമുറ മനസ്സിലാക്കിയാല്‍ സവര്‍ണര്‍ കല്ലെറിയപ്പെടും എന്നതാണ് സത്യം
അല്ലെങ്കില്‍ ജോര്‍ജ് ജോസഫ് മാഷുടെ ശിഷ്യന്മാര്‍ ആരെങ്കിലും കല്ലെറിഞ്ഞെന്നിരിക്കും . പാപം ചെയ്യാത്തവരാണല്ലോ അവര്‍‍ . എന്നാല്‍ ശിഷ്യത്വം സ്വീകരിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ലല്ലോ . ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും. ഈ ഒരു കാഴ്ചപ്പാടില്‍ നിന്ന് നമുക്ക് ആ ബ്ലോഗ് ഒന്ന് പരിശോധിച്ചാലോ ലേഖനം തയ്യാറാക്കാന്‍ മൂപ്പര്‍ രണ്ടു രീതികള്‍ അവലംബിച്ചിട്ടുണ്ട് ശേഖരിച്ചെടുത്ത സ്ഥിതിവിവരക്കണക്കുകള്‍ അപഗ്രഥനം ചെയ്ത് അന്നത്തെ സാമൂഹികസ്ഥിതി എന്തായിരുന്നു ; അതില്‍ സംബന്ധത്തിന്റെ പ്രസക്തി എന്തായിരുന്നു എന്ന് പരിശോധിക്കുന്നതിനു പകരം നായരച്ചികള്‍ വേശ്യകളാണ് എന്ന പരിശോധനാഫലം ആദ്യമേ തയ്യാറാക്കി അതിനനുസരിച്ച് ചരിത്രം അവതരിപ്പിക്കുന്ന കബളിപ്പിക്കല്‍ ഒരു രീതിയാണ് ആദ്യത്തേത് . അതായത് ചെരിപ്പിനൊത്ത് കാലുമുറിക്കുന്ന രീതി. സംബന്ധം വേശ്യാവൃത്തിയുടെ മറ്റൊരു പേരു മാത്രമാണെന്ന് തെളിയിക്കാനുള്ള ശ്രമം ഉദാഹരണമാക്കാം. ഇതിനു വേണ്ടി നായന്മാരുടെ പഴയകാലചിട്ടകളായ തുടിച്ചുകുളി , ഇന്നും പിന്തുടരുന്ന ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം, തിരുവാതിരക്കളി, മുതലായവ വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് ജോര്‍ജ് ജോസഫ് സ്ഥാപിക്കുന്നു. ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം മറ്റു പുരുഷന്മാരെ ആകര്‍ഷിക്കുമെന്നത് ശരിതന്നെ . എന്നാല്‍ ആകര്‍ഷകമായി വേഷം ധരിക്കുന്ന അല്ലെങ്കില്‍ അല്പവസ്ത്രധാരിണികളായ ഓരോ യുവതിയും വേശ്യകളാണെന്നും വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും കരുതുന്നത് തികഞ്ഞ വിവരക്കേടാണ്. അങ്ങനെ കരുതിയാല്‍ ഇന്ന് മോഡേണ്‍ വേഷം ആകര്‍ഷകമായി ധരിക്കുന്നവരെ എന്തു പേരിട്ടുവിളിക്കും ? നമ്മുടെ ബ്ലോഗര്‍മാര്‍ ചര്‍ച്ച ചെയ്യട്ടെ കൈകൊട്ടിക്കളി , തുടിച്ചുകുളിതുടങ്ങിയവ ലൈംഗികോത്തേജകങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത് നായര്‍ സമുദായത്തില്‍ മാത്രമായിരുന്നോ ? അല്ല, ഉദാഹരണത്തിന് ഒപ്പന അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന മാര്‍ഗം കളി ഒക്കെ കൈകൊട്ടിക്കളിപോലെയുള്ളതായിരുന്നു. എന്നാല്‍ ഇത്തരം സമാനതകള്‍ ജോര്‍ജ് ജോസഫ് അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നു സംബന്ധത്തെ വേശ്യാവൃത്തി എന്നു പറയുന്നത് എത്രമാത്രം യുക്തമാണെന്ന് നാം ആലോചിക്കണം. അപ്ഫന്‍ നമ്പൂതിരി , അമ്പലവാസി , നായര്‍ എന്നിവര്‍ക്കിടയില്‍ ഉണ്ടായിരുന്ന അംഗീകൃത വിവാഹബന്ധമായിരുന്നു സംബന്ധം . സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ പുരുഷന്മാര്‍ രാത്രി എത്തുന്നു. വിവാഹബന്ധം പുലര്‍തുന്നു എന്നതാണതിന്റെ രീതി. ഉടുക്കാനും (വസ്ത്രം ) തേയ്ക്കാനും (എണ്ണ) കൊടുക്കാന്‍ കഴിയുമെങ്കില്‍ വിവാഹബന്ധം പുലര്‍താമായിരുന്നു. സ്ത്രീ അവളുടെ വീട്ടില്‍ കഴിയുന്നു എന്നതിനാല്‍ കുടുംബച്ചെലവ് ഭര്‍താവിന്റെ ബാധ്യത ആയിരുന്നില്ല, അതേ സമയം തന്റെ പെങ്ങളുടെയും മരുമക്കളുടെയും കാര്യങ്ങള്‍ അയാള്‍ നോക്കുകയും ചെയ്യണമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീധനമര്‍ദനം , സ്റ്റൌ പൊട്ടിത്തെറിക്കല്‍ , അമ്മായിയമ്മപ്പോര് , തൂങ്ങിമരണം തുടങ്ങിയ കലാപരിപാടികള്‍ ഒന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. വിവാഹബന്ധം പുലര്‍ത്തുന്നവനോട് അനിഷ്ടം തോന്നിയാല്‍ (അവന് അധികാരത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ ) പോടാ പുല്ലേ എന്നു പറഞ്ഞ് പായ മടക്കി മുഖത്ത് ഒരാട്ടുവെച്ചുകൊടുക്കാന്‍ ഇന്ന് പലരും സ്വപ്നം കണ്ടു തുടങ്ങിയ സ്വാതന്ത്ര്യം സ്ത്രീക്ക് അന്നേ ഉണ്ടായിരുന്നു. ( സ്ത്രീ സ്വാതന്ത്ര്യമോ മ്ലേച്ഛം മ്ലേച്ഛം !! ) അതായത് മരുമക്കത്തായത്തില്‍ വിവാഹം ലഘു ആയിരുന്നു, വിവാഹമോചനം ലഘുതരവും. ഇതിനെയാണ് ജോര്‍ജ് ജോസഫ് വേശ്യാവൃത്തി എന്ന് ആക്ഷേപിക്കുന്നത് സംബന്ധം എന്നാല്‍ വേശ്യാവൃത്തി അല്ലെന്നിരിക്കെ ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം വരുമാനം കൂട്ടുന്നതിനു വേണ്ടിയല്ലെന്ന് വ്യക്തമാണ്. ജോര്‍ജ് ജോസഫ് പ്രയോഗിക്കുന്ന രണ്ടാമത്തെ അടവ് ഉറവിടം കാണിക്കാത്ത സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് ചെപ്പും പന്തും കളിക്കുകയാണ്. അതായത് ചിലര്‍ ഇങ്ങനെ പറയുന്നു, ഇങ്ങനെ തെളിഞ്ഞിരിക്കുന്നു ,,, എങ്ങനെ എന്നു മാത്രം എവിടെയും ഉണ്ടാവില്ല. ഒരു വേശ്യാലയത്തിലെ സന്ദര്‍ശകര്‍പല തരത്തിലുള്ളവരാകും‍. അവര്‍ പല ശല്യങ്ങളും ഉണ്ടാക്കിയേക്കാം. വീടുകളില്‍ ആണ് ഇത്തരം ഏര്‍പ്പാടെങ്കില്‍ വീട്ടുകാര്‍ക്ക് അതൊരു ബുദ്ധിമുട്ടാവാന്‍ പാടില്ല. ഈ ചിത്രം മനസ്സില്‍ സൂക്ഷിച്ച് തന്റെ മുന്‍വിധികളോടെ നായര്‍ വീടുകളെ വേശ്യാലയങ്ങള്‍ ആക്കാന്‍ മൂപ്പര്‍ നടത്തുന്ന ചില കളികള്‍ നോക്കുക നായന്‍ വീടുകള്ക്കും പ്രത്യേകതയുണ്ടായിരിക്കും. പെണ്ണുങ്ങളുടെ മുറികള്ക്ക്, പുറത്തേക്കു വാതില് ഉണ്ടായിരിക്കും. രാത്രി ഓരോരുത്തര്‍ വന്നു കയറുന്നത് മറ്റുള്ളവര്ക്ക് ശല്യമാകരുതല്ലോ. ‍ ഏതു പ്രദേശത്ത് ഏതു കാലത്ത് ആണ് ഇത്തരം നായര്‍ വീടുകള്‍ നിലനിന്നിരുന്നത് എന്ന് മാത്രം മൂപ്പര്‍ മിണ്ടുന്നില്ല. തെക്കെ മലബാ‍റിലെ കാര്യമാണെങ്കില്‍ പടിഞ്ഞാറ്റ, തളം അകം എന്നീ ഭാഗങ്ങളില്‍ ആണ് സ്ത്രീകള്‍ അന്തിയുറങ്ങുക. ഇവയില്‍ ഒന്നിനു പോലും പുറത്തേയ്ക്ക് വാതിലുകള്‍ വെയ്ക്കാന്‍ തച്ചുശാസ്ത്രക്കണക്കുകള്‍ അനുവദിക്കുന്നില്ല . ഇന്നും തച്ചുശാസ്ത്രക്കണക്ക് മറികടക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ കുറവാണെന്നിരിക്കെ അന്നത്തെ കാര്യം പറയാനുണ്ടോ വന്നു കയറുന്നവര്‍ ശല്യക്കാരാണ് എന്ന് കാണിക്കാനാണ് മൂപ്പര്‍ പടിഞ്ഞാറ്റയില്‍ നിന്നും ഒരു വാതില്‍ പുറത്തേയ്ക്ക് കൊടുത്തത്. വാസ്തവത്തില്‍ തെക്കെ മലബാറിലെങ്ങും അങ്ങനത്തെ വാതിലുമില്ല അതില്‍ കൂടി കയറുന്ന ശല്യക്കാരുമില്ല. സ്വന്തം മക്കളുടെ ഭര്‍താക്കന്മാര്‍ വീട്ടിലേയ്ക്ക് വരുന്നത് ഒരു വീട്ടുകാരും ശല്യമായി കണക്കാക്കില്ലെന്ന് നമുക്കറിയാം. അപ്പോള്‍ വരുന്നവര്‍ ശല്യക്കാരാണെന്ന് വരുത്തിതീര്‍ക്കുന്നത് ജോര്‍ജ് ജോസഫിന്റെ തെളിവുണ്ടാക്കല്‍ പരിപാടിയൂടെ ഭാഗമാണ്.ഈ അവസ്ഥ ഉണ്ടാക്കി മൂപ്പര്‍ അപമാനിക്കുന്നത് നായന്മാരെ മാത്രമല്ല മുസ്ലീങ്ങളെകൂടിയാണ്. കോഴിക്കോട്ടെ മുസ്ലിം വീടുകളില്‍ പോലും പലയിടത്തും പുയ്യാപ്ല പെണ്ണിന്റെ വീട്ടിലെ അറയിലാണ് രാപ്പാര്‍ക്കുക എന്ന് നമ്മള്‍ മനസ്സിലാക്കണം.അപ്പോള്‍ ആ മുസ്ലിം വീടുകളെ എന്തു വിളിക്കും ചുരുക്കത്തില്‍ നായര്‍ സ്ത്രീയെ വേശ്യയാക്കി മുദ്രകുത്താനുള്ള ഒരു കപടതന്ത്രത്തിനു കടന്നു വരാനുള്ള വാതിലാണ് ജോര്‍ജ് ജോസഫ് സ്വന്തം കയ്യാല്‍ പണിതത്. . വീടു വൃത്തിയോടെ സൂക്ഷിക്കുക എന്ന പ്രാഥമികമായ ഗൃഹപരിപാലനം വേശ്യക്ക് മാത്രം ഉള്ളതാണെന്ന് കരുതുന്നവന്‍ സ്വന്തം വീട് വൃത്തിയോടെ സൂക്ഷിക്കുന്നോ എന്ന് ആലോചിക്കുകയേ വേണ്ട. സ്വന്തം ബ്ലോഗു പോലേ സ്വന്തം വീടുംചീഞ്ഞുനാറുന്നതില്‍ മൂപ്പര്‍ അഭിമാനിക്കുന്നുണ്ടാവാം. അതിലെനിക്ക് ഒരു വിരോധവും ഇല്ല . മനുഷ്യന്‍ തന്റെ സന്തതി പരമ്പരകള്‍ നിലനിര്‍തുന്ന ലൈംഗീകബന്ധം വേശ്യാപ്പണിയുടെ സ്കെയില്‍ വെച്ച് മാത്രം അളക്കുന്നയാളോട് എനിക്ക് ഒരു അനുഭാവവും ഇല്ല

Wednesday, January 20, 2010

ദൈവം മരിച്ചു ?

ദൈവം ഇടയ്ക്കെപ്പോഴോ മരിച്ചു പോയി
അതുകൊണ്ടാണ് ഭൂമിയില്‍ വരാന്‍ ഇനി പ്രവാചകന്‍ ഇല്ലന്നു പറയുന്നത് .