Sunday, January 31, 2010

>വേശ്യാ < വൃത്തിയുള്ള വീട്

നിങ്ങളുടെ വീടിനു വൃത്തിയുണ്ടോ
നിങ്ങളുടെ വീട്ടിലുള്ളവര്‍ നേരത്തും കാലത്തും കുളിക്കുകയും
വെടുപ്പോടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണോ
അല്ല, നിങ്ങളൊരു സവര്‍ണനും കൂടിയാണോ
ക്ഷമിക്കണം
ബ്ലോഗിലെ പുതിയ ട്രെന്‍ഡ് അനുസരിച്ച് നിങ്ങളുടെ വീട്
ഒരു വേശ്യാലയം ആവുന്നതിനുള്ള പ്രവേശനപ്പരീക്ഷ വിജയിച്ചിരിക്കുന്നു
എല്ലാവരും കൂടി എന്നെ തല്ലാന്‍ വരണ്ട.എന്റെ പേരില്‍ കേസും കൊടുക്കണ്ട.ഇതൊന്നും ഞാന്‍ പറഞ്ഞതല്ല.ബൂലോകത്ത് വിചിത്ര കേരളം എന്ന ഒരു ബ്ലോഗില്‍ റിട്ടയേഡ് അധ്യാപകനായ ജോര്‍ജ്ജ് ജോസെഫ് എന്ന ബ്ലോഗര്‍ എഴുതിയ നായന്മാരുടെ ലൈംഗികപൈതൃകം എന്ന ബ്ലോഗ് പോസ്റ്റില്‍ നിന്നും എടുത്തതാണിത് ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ഥത കാണിക്കുന്നവരാണ് നായരച്ചികള്‍.വൃത്തിയായി കുളിച്ചുകുറിതൊട്ട് ശ്രിങ്ങാര വതികളായി മാത്രമേ നടക്കു . വീട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇന്നും കേരളത്തില്‍ ആരെയും കവച്ചുവക്കും അച്ചികള്‍. തായ് ലണ്ടിലേതു പോലെ തങ്ങളുടെ വേശ്യാ ഗൃഹങ്ങള്‍ക്കു 5 സ്റ്റാര്‍ നിലവാരം വേണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്നവര്‍ ആണ് അച്ചികള്‍.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുംകേള്‍ക്കാതെ വീടു വൃത്തിയാക്കി കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. അതിനാല്‍ നാളെ മുതല്‍ കുളിക്കരുത് , വീട് വൃത്തിയായി സൂക്ഷിക്കരുത് വൃത്തിയുള്ള വേഷം ധരിക്കരുത് . അല്ലെങ്കില്‍ സാഹിത്യത്തിലൂടെയും സിനിമയിലൂടെയും നായന്മാര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളും താന്‍പോരിമയാര്‍ന്ന കള്ളചരിത്രവും സമൂഹത്തില്‍ സവര്‍ണര്‍അര്‍ഹിക്കാത്ത ഒരു സവര്‍ണാഭിമുഖ്യം ഉണ്ടാക്കിയിട്ടുണ്ട്.ശരിയായചരിത്രം പുതു തലമുറ മനസ്സിലാക്കിയാല്‍ സവര്‍ണര്‍ കല്ലെറിയപ്പെടും എന്നതാണ് സത്യം
അല്ലെങ്കില്‍ ജോര്‍ജ് ജോസഫ് മാഷുടെ ശിഷ്യന്മാര്‍ ആരെങ്കിലും കല്ലെറിഞ്ഞെന്നിരിക്കും . പാപം ചെയ്യാത്തവരാണല്ലോ അവര്‍‍ . എന്നാല്‍ ശിഷ്യത്വം സ്വീകരിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ലല്ലോ . ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും. ഈ ഒരു കാഴ്ചപ്പാടില്‍ നിന്ന് നമുക്ക് ആ ബ്ലോഗ് ഒന്ന് പരിശോധിച്ചാലോ ലേഖനം തയ്യാറാക്കാന്‍ മൂപ്പര്‍ രണ്ടു രീതികള്‍ അവലംബിച്ചിട്ടുണ്ട് ശേഖരിച്ചെടുത്ത സ്ഥിതിവിവരക്കണക്കുകള്‍ അപഗ്രഥനം ചെയ്ത് അന്നത്തെ സാമൂഹികസ്ഥിതി എന്തായിരുന്നു ; അതില്‍ സംബന്ധത്തിന്റെ പ്രസക്തി എന്തായിരുന്നു എന്ന് പരിശോധിക്കുന്നതിനു പകരം നായരച്ചികള്‍ വേശ്യകളാണ് എന്ന പരിശോധനാഫലം ആദ്യമേ തയ്യാറാക്കി അതിനനുസരിച്ച് ചരിത്രം അവതരിപ്പിക്കുന്ന കബളിപ്പിക്കല്‍ ഒരു രീതിയാണ് ആദ്യത്തേത് . അതായത് ചെരിപ്പിനൊത്ത് കാലുമുറിക്കുന്ന രീതി. സംബന്ധം വേശ്യാവൃത്തിയുടെ മറ്റൊരു പേരു മാത്രമാണെന്ന് തെളിയിക്കാനുള്ള ശ്രമം ഉദാഹരണമാക്കാം. ഇതിനു വേണ്ടി നായന്മാരുടെ പഴയകാലചിട്ടകളായ തുടിച്ചുകുളി , ഇന്നും പിന്തുടരുന്ന ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം, തിരുവാതിരക്കളി, മുതലായവ വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് ജോര്‍ജ് ജോസഫ് സ്ഥാപിക്കുന്നു. ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം മറ്റു പുരുഷന്മാരെ ആകര്‍ഷിക്കുമെന്നത് ശരിതന്നെ . എന്നാല്‍ ആകര്‍ഷകമായി വേഷം ധരിക്കുന്ന അല്ലെങ്കില്‍ അല്പവസ്ത്രധാരിണികളായ ഓരോ യുവതിയും വേശ്യകളാണെന്നും വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും കരുതുന്നത് തികഞ്ഞ വിവരക്കേടാണ്. അങ്ങനെ കരുതിയാല്‍ ഇന്ന് മോഡേണ്‍ വേഷം ആകര്‍ഷകമായി ധരിക്കുന്നവരെ എന്തു പേരിട്ടുവിളിക്കും ? നമ്മുടെ ബ്ലോഗര്‍മാര്‍ ചര്‍ച്ച ചെയ്യട്ടെ കൈകൊട്ടിക്കളി , തുടിച്ചുകുളിതുടങ്ങിയവ ലൈംഗികോത്തേജകങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത് നായര്‍ സമുദായത്തില്‍ മാത്രമായിരുന്നോ ? അല്ല, ഉദാഹരണത്തിന് ഒപ്പന അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന മാര്‍ഗം കളി ഒക്കെ കൈകൊട്ടിക്കളിപോലെയുള്ളതായിരുന്നു. എന്നാല്‍ ഇത്തരം സമാനതകള്‍ ജോര്‍ജ് ജോസഫ് അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നു സംബന്ധത്തെ വേശ്യാവൃത്തി എന്നു പറയുന്നത് എത്രമാത്രം യുക്തമാണെന്ന് നാം ആലോചിക്കണം. അപ്ഫന്‍ നമ്പൂതിരി , അമ്പലവാസി , നായര്‍ എന്നിവര്‍ക്കിടയില്‍ ഉണ്ടായിരുന്ന അംഗീകൃത വിവാഹബന്ധമായിരുന്നു സംബന്ധം . സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ പുരുഷന്മാര്‍ രാത്രി എത്തുന്നു. വിവാഹബന്ധം പുലര്‍തുന്നു എന്നതാണതിന്റെ രീതി. ഉടുക്കാനും (വസ്ത്രം ) തേയ്ക്കാനും (എണ്ണ) കൊടുക്കാന്‍ കഴിയുമെങ്കില്‍ വിവാഹബന്ധം പുലര്‍താമായിരുന്നു. സ്ത്രീ അവളുടെ വീട്ടില്‍ കഴിയുന്നു എന്നതിനാല്‍ കുടുംബച്ചെലവ് ഭര്‍താവിന്റെ ബാധ്യത ആയിരുന്നില്ല, അതേ സമയം തന്റെ പെങ്ങളുടെയും മരുമക്കളുടെയും കാര്യങ്ങള്‍ അയാള്‍ നോക്കുകയും ചെയ്യണമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീധനമര്‍ദനം , സ്റ്റൌ പൊട്ടിത്തെറിക്കല്‍ , അമ്മായിയമ്മപ്പോര് , തൂങ്ങിമരണം തുടങ്ങിയ കലാപരിപാടികള്‍ ഒന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. വിവാഹബന്ധം പുലര്‍ത്തുന്നവനോട് അനിഷ്ടം തോന്നിയാല്‍ (അവന് അധികാരത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ ) പോടാ പുല്ലേ എന്നു പറഞ്ഞ് പായ മടക്കി മുഖത്ത് ഒരാട്ടുവെച്ചുകൊടുക്കാന്‍ ഇന്ന് പലരും സ്വപ്നം കണ്ടു തുടങ്ങിയ സ്വാതന്ത്ര്യം സ്ത്രീക്ക് അന്നേ ഉണ്ടായിരുന്നു. ( സ്ത്രീ സ്വാതന്ത്ര്യമോ മ്ലേച്ഛം മ്ലേച്ഛം !! ) അതായത് മരുമക്കത്തായത്തില്‍ വിവാഹം ലഘു ആയിരുന്നു, വിവാഹമോചനം ലഘുതരവും. ഇതിനെയാണ് ജോര്‍ജ് ജോസഫ് വേശ്യാവൃത്തി എന്ന് ആക്ഷേപിക്കുന്നത് സംബന്ധം എന്നാല്‍ വേശ്യാവൃത്തി അല്ലെന്നിരിക്കെ ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം വരുമാനം കൂട്ടുന്നതിനു വേണ്ടിയല്ലെന്ന് വ്യക്തമാണ്. ജോര്‍ജ് ജോസഫ് പ്രയോഗിക്കുന്ന രണ്ടാമത്തെ അടവ് ഉറവിടം കാണിക്കാത്ത സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് ചെപ്പും പന്തും കളിക്കുകയാണ്. അതായത് ചിലര്‍ ഇങ്ങനെ പറയുന്നു, ഇങ്ങനെ തെളിഞ്ഞിരിക്കുന്നു ,,, എങ്ങനെ എന്നു മാത്രം എവിടെയും ഉണ്ടാവില്ല. ഒരു വേശ്യാലയത്തിലെ സന്ദര്‍ശകര്‍പല തരത്തിലുള്ളവരാകും‍. അവര്‍ പല ശല്യങ്ങളും ഉണ്ടാക്കിയേക്കാം. വീടുകളില്‍ ആണ് ഇത്തരം ഏര്‍പ്പാടെങ്കില്‍ വീട്ടുകാര്‍ക്ക് അതൊരു ബുദ്ധിമുട്ടാവാന്‍ പാടില്ല. ഈ ചിത്രം മനസ്സില്‍ സൂക്ഷിച്ച് തന്റെ മുന്‍വിധികളോടെ നായര്‍ വീടുകളെ വേശ്യാലയങ്ങള്‍ ആക്കാന്‍ മൂപ്പര്‍ നടത്തുന്ന ചില കളികള്‍ നോക്കുക നായന്വീടുകള്ക്കും പ്രത്യേകതയുണ്ടായിരിക്കും. പെണ്ണുങ്ങളുടെ മുറികള്ക്ക്, പുറത്തേക്കു വാതില് ഉണ്ടായിരിക്കും. രാത്രി ഓരോരുത്തര്വന്നു കയറുന്നത് മറ്റുള്ളവര്ക്ക് ശല്യമാകരുതല്ലോ. ഏതു പ്രദേശത്ത് ഏതു കാലത്ത് ആണ് ഇത്തരം നായര്‍ വീടുകള്‍ നിലനിന്നിരുന്നത് എന്ന് മാത്രം മൂപ്പര്‍ മിണ്ടുന്നില്ല. തെക്കെ മലബാ‍റിലെ കാര്യമാണെങ്കില്‍ പടിഞ്ഞാറ്റ, തളം അകം എന്നീ ഭാഗങ്ങളില്‍ ആണ് സ്ത്രീകള്‍ അന്തിയുറങ്ങുക. ഇവയില്‍ ഒന്നിനു പോലും പുറത്തേയ്ക്ക് വാതിലുകള്‍ വെയ്ക്കാന്‍ തച്ചുശാസ്ത്രക്കണക്കുകള്‍ അനുവദിക്കുന്നില്ല . ഇന്നും തച്ചുശാസ്ത്രക്കണക്ക് മറികടക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ കുറവാണെന്നിരിക്കെ അന്നത്തെ കാര്യം പറയാനുണ്ടോ വന്നു കയറുന്നവര്‍ ശല്യക്കാരാണ് എന്ന് കാണിക്കാനാണ് മൂപ്പര്‍ പടിഞ്ഞാറ്റയില്‍ നിന്നും ഒരു വാതില്‍ പുറത്തേയ്ക്ക് കൊടുത്തത്. വാസ്തവത്തില്‍ തെക്കെ മലബാറിലെങ്ങും അങ്ങനത്തെ വാതിലുമില്ല അതില്‍ കൂടി കയറുന്ന ശല്യക്കാരുമില്ല. സ്വന്തം മക്കളുടെ ഭര്‍താക്കന്മാര്‍ വീട്ടിലേയ്ക്ക് വരുന്നത് ഒരു വീട്ടുകാരും ശല്യമായി കണക്കാക്കില്ലെന്ന് നമുക്കറിയാം. അപ്പോള്‍ വരുന്നവര്‍ ശല്യക്കാരാണെന്ന് വരുത്തിതീര്‍ക്കുന്നത് ജോര്‍ജ് ജോസഫിന്റെ തെളിവുണ്ടാക്കല്‍ പരിപാടിയൂടെ ഭാഗമാണ്.ഈ അവസ്ഥ ഉണ്ടാക്കി മൂപ്പര്‍ അപമാനിക്കുന്നത് നായന്മാരെ മാത്രമല്ല മുസ്ലീങ്ങളെകൂടിയാണ്. കോഴിക്കോട്ടെ മുസ്ലിം വീടുകളില്‍ പോലും പലയിടത്തും പുയ്യാപ്ല പെണ്ണിന്റെ വീട്ടിലെ അറയിലാണ് രാപ്പാര്‍ക്കുക എന്ന് നമ്മള്‍ മനസ്സിലാക്കണം.അപ്പോള്‍ ആ മുസ്ലിം വീടുകളെ എന്തു വിളിക്കും ചുരുക്കത്തില്‍ നായര്‍ സ്ത്രീയെ വേശ്യയാക്കി മുദ്രകുത്താനുള്ള ഒരു കപടതന്ത്രത്തിനു കടന്നു വരാനുള്ള വാതിലാണ് ജോര്‍ജ് ജോസഫ് സ്വന്തം കയ്യാല്‍ പണിതത്. . വീടു വൃത്തിയോടെ സൂക്ഷിക്കുക എന്ന പ്രാഥമികമായ ഗൃഹപരിപാലനം വേശ്യക്ക് മാത്രം ഉള്ളതാണെന്ന് കരുതുന്നവന്‍ സ്വന്തം വീട് വൃത്തിയോടെ സൂക്ഷിക്കുന്നോ എന്ന് ആലോചിക്കുകയേ വേണ്ട. സ്വന്തം ബ്ലോഗു പോലേ സ്വന്തം വീടുംചീഞ്ഞുനാറുന്നതില്‍ മൂപ്പര്‍ അഭിമാനിക്കുന്നുണ്ടാവാം. അതിലെനിക്ക് ഒരു വിരോധവും ഇല്ല . മനുഷ്യന്‍ തന്റെ സന്തതി പരമ്പരകള്‍ നിലനിര്‍തുന്ന ലൈംഗീകബന്ധം വേശ്യാപ്പണിയുടെ സ്കെയില്‍ വെച്ച് മാത്രം അളക്കുന്നയാളോട് എനിക്ക് ഒരു അനുഭാവവും ഇല്ല

47 comments:

 1. കുറഞ്ഞമണിക്കൂര്‍ കൊണ്ട് മൂപ്പര്‍ കമന്റ് ഓപ്ഷന്‍ ഊതിക്കെടുത്തിയതിനാല്‍ ഒരു കമന്റില്‍ ഒതുങ്ങണ്ട മറുപടി ഒരു പോസ്റ്റാക്കേണ്ടി വന്നു. ക്ഷമിക്കുക

  ReplyDelete
 2. നന്നായി അരുണ്. അവിടെ നടക്കുന്നത് ജാതീയതയ്ക്കെതിരെയുള്ള ചര്‍ച്ചകളല്ല. മറിച്ച് വര്‍ഗീയമായ ആശയങ്ങള്‍ ഉപയോഗിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുക എന്നത് മാത്രമാണ്, ബഹുമാന്യനായ ആ 'അധ്യാപക'ന്റെ ഉദ്ദേശം എന്ന് തോന്നുന്നു. നായന്മാരുടെ അസന്മാര്‍ഗികതയ്ക്കെതിരെ പ്രസംഗിക്കുമ്പോള്‍ ക്രിസ്ത്യന്‍ കപട സദാചാരം കടന്നു വരുന്നത് വ്യക്തമാണ് ആ പോസ്റ്റില്‍.

  ReplyDelete
 3. തുടരൂ..!!
  ആശംസകള്‍..!!
  www.tomskonumadam.blogspot.com

  ReplyDelete
 4. നന്നായി അരുണ്. ആശംസകള്‍....!!!

  ReplyDelete
 5. അരുണ്‍,
  നന്നായിത്.ഞാനും അവിടെ ഒരു കമന്റിട്ടിരുന്നു.സാറതു അടച്ചുപൂട്ടിക്കളഞ്ഞു. പുള്ളിക്കാരന്റെ ഉദ്ദേശ്യം വേറെയാണു.

  ReplyDelete
 6. മാഷ് നല്ലൊരു വിഷയം ചീത്തയായ രീതിയില്‍ കൈകാര്യം ചെയ്തു എന്നു തന്നെയാണു വായിച്ചപ്പോള്‍ തോന്നിയത്- എന്റെ ചരിത്രവായനയില്‍ നായര്‍ സമൂഹത്തെ കുറിച്ച് നല്ല ഒരു പോസ്റ്റിനുള്ള വിവരങ്ങള്‍ കയ്യിലുണ്ട്, പക്ഷെ എത്ര നല്ല രീതിയിലെഴുതിയാലും ചിലപ്പോള്‍ ഒരു സമൂഹത്തെ വേദനിപ്പിക്കുമോ എന്നു കരുതി ഉപയോഗിക്കാതിരുന്നതാണു.

  പ്രകോപിപ്പിക്കാതെ തന്നെ പുള്ളിക്കീ വിഷയം കൈകാര്യം ചെയ്യായിരുന്നുവെന്നു തോന്നി.സ്വന്തം തന്തയെ അറിയുമായിരുന്ന ഒരു നായന്‍ പോലും--- എന്ന തുടക്കം പോലും വെറുപ്പാണു മുന്‍പില്‍ കൊണ്ട് തരുന്നത്. ചരിത്രം സാമൂഹികമായ ചുറ്റുപാടുകളില്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ്.

  ReplyDelete
 7. സ്വന്തം കമന്റ് ബോക്സ് പല ബ്ലോഗര്‍മാരും താല്‍കാലികമായി അടച്ചുവെയ്ക്കാറുണ്ട്. അതില്‍ പലതും ഓണ്‍ലൈന്‍ ആവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഉണ്ടാവാറ്. അത്തരം അവസ്ഥയില്‍ പോലും കമന്റ് മോഡറേഷന്‍ എന്ന സംഗതിയാണ് ഏറേ അഭികാമ്യം എന്ന് നമുക്കറിയാം. കമന്റ് ബോക്സ് അടച്ചിട്ടപ്പോള്‍ ജോര്‍ജ് ജോസഫ് മാഷ് കാശിക്കു പോയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മറ്റുള്ളവരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ ബദ്ധശ്രദ്ധനായി അദ്ദേഹം ബ്ലോഗില്‍ തന്നെയുണ്ട് എന്ന് ഇന്നലെ മൂപ്പരെഴുതിയ പൂശകന്മാര്‍ എന്ന പോസ്റ്റില്‍ നിന്നും എനിക്ക് മനസ്സിലായി. എനിക്ക് സന്തോഷമായി. ഞാന്‍ ആരെയാണോ വിമര്‍ശിക്കുന്നത് അയാള്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ. എനിക്ക് മൂപ്പരോട് പറയാനുള്ള കാര്യങ്ങളില്‍ രണ്ടെണ്ണം ഏറ്റവും പ്രധാനമാണ്.

  1) സ്വന്തം കമന്റ് ബോക്സ് തുറന്നു വെയ്ക്കുക
  2) ഒരു പിരിയന്‍ മാഷ് എന്ന നിലയില്‍
  അക്ഷരത്തെറ്റുകള്‍ വരുത്താതെ നോക്കുക

  ReplyDelete
 8. @ റോഷ്, റ്റോംസ്,മനോരാജ്,ശ്രീക്കുട്ടന്‍,അഭി
  വായനയ്ക്ക് നന്ദി. എന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നത് എന്റെ പോസ്റ്റിലെ ചര്‍ച്ച മാത്രമല്ല. മറിച്ച് ജോര്‍ജ് ജോസഫ് നിരോധിച്ച ആ കമന്റടി അവകാശം നമ്മള്‍ പുന:സ്ഥാപിക്കുക തന്നെ വേണം.

  അതിവിടെ,
  അല്ലെങ്കില്‍ ചിത്രകാരന്റെ,
  അല്ലെങ്കില്‍ സത്യാന്വേഷിയുടെ,
  അല്ലെങ്കില്‍ അനോണി മല്ലുവിന്റെ ബ്ലോഗില്‍
  ആവാം.

  @ ചിത്രകാരന്‍
  സംബന്ധവും സ്മാര്‍ത്തവിചാരവും എന്ന വിഷയം കൂടുതല്‍ വായിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം

  @ കാട്ടിപ്പരുത്തി
  ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും

  ശാസ്ത്രീയമായ ഒരു തെളിവും ഇല്ലാതെ ഈയെമ്മെസ്സിന്റെയും മന്നത്ത് പദ്മനാഭന്റെയുമൊക്കെ പിതൃത്വത്തെ സംശയിച്ച് പ്രസ്താ‍വനകള്‍ ഇറക്കുന്ന ഒരാളെ എങ്ങനെയാണ് വിശ്വസിക്കുക ?

  ReplyDelete
 9. ചരിത്രം ചരിത്രം തന്നെ, പക്ഷെ ആർക്കും ഏതു ചരിത്രത്തേയും വളച്ചൊടിക്കാം, സത്യമായാൽ പോലും എങ്ങനേയും എഴുതി നശിപ്പിക്കാം.


  വിചിത്രകേരളത്തിൽ നിന്ന്‌
  ---
  തിരുവാതിര കളി.

  മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.(തള്ളി പിടിക്കല്‍ കണ്ടിട്ടും ഉത്തേജനം ഉണ്ടാകാത്ത കാഴ്ച കാരെ പാട്ടുകള്‍ എങ്കിലും ഉത്തെജിപ്പിക്കുമല്ലോ എന്ന നായന്‍ ബിസിനെസ്സ് തന്ത്രമാണ് ഇതിനു പിന്നില്‍.)
  നടുക്ക് വിളക്ക് വച്ച് വിളക്കിനു അഭിമുഖമായി നിന്ന് കളിക്കുന്നതിനാല്‍ മുഖം അല്പം വിക്രിതമാനെങ്ങിലും ബിസിനെസ്സ് ഇനെ ബാധിക്കില്ല.(ലൈംഗിക ഉതെജനതിനു മുഖത്തെ കാള്‍ നല്ലത് നിതംബ ദര്‍ശനമാനെന്നു നായരച്ചി കളെ ആരും പഠിപ്പിക്കേണ്ട.അല്ല പിന്നെ....)തിരുവാതിര കഴിയുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ അപ്പീലിംഗ് ആയ പെണ്ണിനെ കണ്ടെത്താനും മടുക്കുന്നതു വരെ അവളെ സംബന്ധം നടത്താനുംകഴിയും.
  ----

  അച്ചായൻമാരും മോശക്കാരല്ല. ഇതാണല്ലേ, നസ്രാണികൾ നസ്രാണിച്ചികളെകൊണ്ട്‌ മാർഗ്ഗംകളി കളിപ്പിക്കുന്നത്‌. കുണ്ടികുലുക്കി ചാടി കളിക്കുന്നത്‌ കണ്ടാൽ... പിന്നേ പേരിലുമുണ്ട്‌ ഒരു കളി, ഏത്‌...


  മേത്തൻമാരുടെ കാര്യം പറയുകയുംവേണ്ട, ഒരേസമയം നാല്‌ വരെ ആകമല്ലോ? ഒപ്പനയുണ്ടല്ലോ? അതു കല്യണതലേന്ന്‌...

  ഈ കളികളുടെയൊക്കെ പിന്നിൽ "വിചിത്ര" കളിയുണ്ടല്ലേ!!!

  ---

  ഇനി പുറത്തേക്കുള്ള വാതിലിന്റെ കാര്യം - അതിന്റെ ഗുട്ടൻസ്‌ ഇപ്പോഴാ പിടികിട്ടിയത്‌. ഇന്നു തന്നെ എന്റെ വീടിന്റെ അടുക്കള വാതിൽ കല്ല്‌ വെച്ച്‌ അടയ്‌ക്കുന്നുണ്ട്‌. നാളെ ഇതുപോലെ ഒരു മാഷ്‌, ഈ വാതിലിന്റെ ചരിത്രം ബ്ലോഗിയാൽ, പിന്നെ എന്റെ കാര്യം...

  ReplyDelete
 10. അവന്റെ ബ്ലോഗിലെ ഫോട്ടോയും മാറ്റിയല്ലോ. ഇതിനെപ്പറ്റി പള്ളീലച്ചന്മാർ എന്തു പറയുന്നു എന്നറിയാൻ താത്പര്യമുണ്ട്

  ReplyDelete
 11. താങ്കളുടെ കമന്റ് ഒന്ന് എഡിറ്റ് ചെയ്തതില്‍ എന്നോടും ക്ഷമിക്കുക. ഭാഷ അതിരു കടന്നതിനാല്‍ ചെയ്തുപോയതാണ്

  ReplyDelete
 12. ഇവനാണോ റിട്ട. അദ്ധ്യാപഹയൻ?

  ഇതാണോ ഇവൻ കുട്ടികളെ പഠിപ്പിച്ചത്? ഇതാണോ ഇവന്റെ ഭാഷ?

  അവന്റെ ബൈബിളിൽ പറഞ്ഞിട്ടുണ്ട് "സ്വന്തം കണ്ണീലെ കോൽ എടുത്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കുക",
  ഹിന്ദുക്കളെ ജാതി പറഞ്ഞു ചീത്തവിളിക്കാ മെന്ന തെറ്റിദ്ധാരണ ഒരുത്തനും വേണ്ട. ഹിന്ദുക്കൾ വിശാലഹൃദയരല്ലെങ്കിൽ ഇവനൊന്നും ഇവിടെ കുരിശുവരച്ചു നടക്കില്ല. ലോകത്ത് എവിടെയെങ്കിലും ഭൂരിപക്ഷ ജനസമൂഹത്തിനില്ലാത്ത അവകാശം ന്യൂനപക്ഷത്തിനുണ്ടോ? അത് ഇവിടുത്തെ ഹിന്ദുക്കളുടെ വിശാല മനസ്സല്ലേ? സഹിഷ്ണുത ഉണ്ടെന്നു കരുതി അലവലാതിത്തരം പറയരുത്. ഹിന്ദുക്കളെ ചീത്ത പറഞ്ഞാൽ അത് ആവിഷ്കാര സ്വാതന്ത്ര്യം, ന്യൂനപക്ഷത്തെ പറഞ്ഞാൽ അത് 'വികാരത്തെ' വൃണപ്പെടുത്തൽ. ഇത് എവിടുത്തെ ന്യായം? സരസ്വതീദേവിയെ നദ്നയായി വരച്ച എം.എഫ്.ഹുസ്സൈൻ അവന്റെ അമ്മയെ അങ്ങനെ വരക്കുമോ? സരസ്വതി ദേവി ഹിന്ദുക്കൾക്ക് അമ്മ തന്നെയാണ്. കർത്താവിന്റെ 8ആം തിരുമുറിവ് എന്ന നാടകം ഇവന്റെയൊക്കെ വികാരത്തെ വൃണപ്പെടുത്തിയത്രേ. അപ്പോൾ ഹിന്ദുക്കൾക്ക് ഇങ്ങനെയുള്ള വികാരം ഇല്ലേ?
  എന്റെ ഭാഷ അതിരു കടന്നെങ്കിൽ ദയവായി ക്ഷമിക്കണേ)അരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല, വേദന കൊണ്ട് പറഞ്ഞതാണ്.

  ReplyDelete
 13. Anonymous കണ്ടുപിടിച്ചത് സത്യമാകാന്‍ സാധ്യതയുണ്ട്. അയാളും എഴുതട്ടെ കോയാ... താരതമ്യത്തിന് കഴുത ഉണ്ടെങ്കിലല്ലേ സിംഹത്തെ കണ്ടെത്താന്‍ കഴിയൂ. നല്ലതെടുക്കാംചീത്ത പോട്ടെ...

  ReplyDelete
 14. അത്തരം വര്‍ഗ്ഗീയ പോസ്റ്റുകള്‍ മുഴുവനായി ഞാന്‍ വായിക്കാറില്ല.
  ആ പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്:

  മറ്റു സമുദായങ്ങളെ ആദരിക്കാന്‍ പഠിച്ചത് മണ്ടത്തരമായോ എന്ന്?

  ReplyDelete
 15. വളരെ മോശമായാണ്‌ ആ പോസ്റ്റില്‍ വിഷയം കൈകാര്യം ചെയ്തിരിയ്ക്കുന്നത്. ഒരു കാലഘട്ടത്തിലെ രീതികളെ മറ്റൊരുകാലത്തുനിന്ന് മൊറ്റൊരുകാലത്തെ സാമൂഹികസദാചാരത്തിന്റെ വീക്ഷണകോണില്‍ നിന്നു വിലയിരുത്തുന്നതില്‍ത്തന്നെ അപാകതയുണ്ട്. എന്നുതന്നെയല്ല ഒരു സമുദായത്തെ ആക്ഷേപിയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന രീതിയുള്ള ഒരു വര്‍ഗ്ഗീയമായ മനസ് പോസ്റ്റിലുടനീളം പ്രകടവുമാണ്‌.

  ഈ കാലഘട്ടം വളരെ വ്യക്തമായി തകഴിയുടെ കയറില്‍ ചിത്രീകരിയ്ക്കുന്നുണ്ട്.

  ReplyDelete
 16. ഈ കാര്യത്തില്‍ പരാതി നള്‍കുവാന്‍ താല്പര്യ്മുള്ളവര്‍ കേരളാ സൈബര്‍ പോലീസിന്റെ ലിങ്ക് സന്ര്ശിച്ച് പരാതി അയക്കാവുന്നതാണ്

  http://www.keralapolice.org/newsite/hitech_cell.html

  ഒന്നിലധികം പരാതികള്‍ നള്‍കുന്നത് നടപടി വേഗത്തിലാക്കാന്‍ ഉപകരിക്കും. എല്ലാവരും സഹകരിക്കുക.

  ReplyDelete
 17. എങിനെയെങ്കിലും തന്നെ മറ്റുള്ളവറ് ശ്രദ്ധിക്കാൻ വേണ്ടിയാണതേ എക്സിബിഷനിസ്റ്റുകൾ പല കോപ്രാ‍യ്ങളും കാണിക്കുന്നത്. ഇതും അതേയേ ഉള്ളു എന്നു കരുതുക. മാനസികരോഗികൾ ആണു ഇത്തരക്കാർ .

  ഒരു അഛ്ന്റെ മക്കളായ ആദത്തിനും ഹവ്വാക്കും പിറന്നതു തന്നെയാണല്ലൊ ഈ കുഞാടും.

  പിന്നെ റിട്ടയേഡ് ‘’അദ്ധ്യാപകൻ‘’ എന്നു ഭാഷ കണ്ടപ്പോൾ തന്നെ മനസ്സിലായല്ലൊ.

  ഇയാളുടെ ജൽ‌പ്പനങൾ ഒരു മതത്തിന്റെ മൊത്തം ശബ്ദമാണെന്നു കരുതാതിരിക്കാനുള്ള സംസ്കാരം നമ്മൾ കാണിക്കണം. സൈബറ് സെല്ലിനുള്ള പരാതികൾ പുരോഗമിക്കട്ടെ. ആശംസകൾ.


  - മറ്റോരു അനോണി

  ReplyDelete
 18. keralahil vaideshika mathangal undayathu thanne pooshal paripadinnalle, ellam malayalikal...........malayalam malayalikalkku matharame ariyavoo...bhagyam

  ReplyDelete
 19. യേശുവിന്റെ അനുയായി എന്ന നിലയില്‍ പ്രത്യേകിച്ചും അയാള്‍ തന്ത ഇല്ലാത്തവരെ സ്വന്തം പക്ഷത്തു നിര്‍ത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് ... എന്നാണ് എന്‍റെ അഭിപ്രായം ..പിന്നെ ,കുറേ പറഞ്ഞു കഴിയുമ്പോള്‍ അയാളുടെ വിഷമം തീരും ....അപ്പോള്‍ കിടന്നു ഉറങ്ങിക്കൊള്ളും ......പാവം....

  ReplyDelete
 20. സാമൂഹ്യ ബോധമില്ലാത്ത, അധ്യാപകകുലത്തിനു തന്നെ അപമാനമായി മാറിയിരിക്കുന്ന,ആ മനുഷ്യനെതിരെ പടപ്പുറപ്പാട് തുടങ്ങി വച്ചതിന് അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 21. മുതുമുത്തപ്പന്‍Friday, February 05, 2010 12:56:00 PM

  കേട്ടില്ലേ ?

  എന്ത് ?

  ജോര്‍ജ് ജോസഫിന്റെ വക നന്ദി മുത്തപ്പന് !

  എന്തിന് ?

  ദേ ഇതു പറഞ്ഞതിന്..

  എന്തോന്ന് ?

  മുത്തപ്പന്‍ said...

  ആയിരത്തിലേറെ കൊല്ലക്കാലത്തെ വേശ്യാ കുലത്തൊഴിലിന്റെ പച്ചയായ ചരിത്രമുള്ള നായര്‍-അംബലവാസി-നംബൂതിരി തുടങ്ങിയവരുടെ സവര്‍ണ്ണ ചരിത്രത്തെ സത്യസന്ധമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍... നായര്‍ സമുദായത്തിന്റെ തിന്മ നിറഞ്ഞ മൂല്യബോധത്തിലേക്ക് സമൂഹം ഒന്നടങ്കം
  കൂപ്പുകുത്തുന്ന സ്ഥിതിവിശേഷമുണ്ടാകും.

  നന്ദി മുത്തപ്പാ എല്ലാത്തിനും നന്ദി

  ReplyDelete
 22. Friends ,

  its true that the post was slanderous and hard hiting also, but the fact is there is a new found enthusiasm among upper sections (Nair,Nambudiri) to rejuvenate the caste identity. Is this helping the middle class or the lower classes of these society ? .
  So occasionaly such shock treatments as given by GeorgeJoseph will act as a countercheck to the enthusiasm in sporting the caste identity(at least in web)

  ReplyDelete
 23. നന്നായി അരുണ്‍. നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്നൊരു പുസ്‌തകം വീട്ടില്‍ കണ്ടിട്ടുണ്ട്‌, ഇനി നാട്ടില്‍ പോകുമ്പോള്‍ അതൊന്നു എടുത്തു പരിശോധിക്കാന്‍ തന്നെ പോകുന്നു. വിവരമുള്ള ഗവേഷണകുതുകികള്‍ ചെയ്യുന്ന കാര്യങ്ങളെവിടെ, ഈ വിഷപ്പുക എവിടെ. പിന്നെ ചരിത്രം തപ്പി ഇറങ്ങിയാല്‍ ഏതു ജാതിമതക്കാരുടേതിലും ഉണ്ടാകും ഇപ്പോഴത്തെ കാലസ്ഥിതി വച്ചു നോക്കുമ്പോള്‍ രുചിക്കാത്ത പല കാര്യങ്ങളും.ഇയാള്‍ ഏതോ കൂലി എഴുത്തുകാരനാണ്‌, സംശയമില്ല. പറ്റുമെങ്കില്‍ കൃസ്‌ത്യന്‍ സമുദായാദ്ധ്യക്ഷരുടെ ശ്രദ്ധ ക്ഷണിക്കുകയാണു വേണ്ടത്‌. ഒരു ബുക്കു വായിച്ചിരുന്നു, അതില്‍ പ്രവാചകന്റെ ഭാര്യ അദ്ദേഹത്തേക്കാള്‍ 15 വയസ്സ്‌ മൂത്തയാളാണ്‌ എന്നും അതിനെ ന്യായീകരിക്കാനായി എഴുതിയ ആള്‍ വളരെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സമര്‍ത്ഥിക്കുന്നതും കണ്ടു(ഓര്‍മ്മയില്‍ നിന്നാണേ, കൊല്ലല്ലേ). ഇത്ര സമര്‍ത്ഥിച്ചു വിഷമിക്കേണ്ട ആവശ്യമൊന്നുമുണ്ടെന്ന്‌ എനിക്കു തീരെ തോന്നിയില്ല, കാരണം, കാലസ്ഥിതി, ദേശസ്ഥിതി അന്നന്നു നിലവിലുള്ള കാല-ദേശ നിയമവ്യവസ്ഥകള്‍ അതൊക്കെ അനുസരിച്ചു സംഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ നമ്മള്‍ ന്യായം കണ്ടുപിടിച്ചു ബുദ്ധിമുട്ടുന്നതെന്തിന്‌. അത്‌ ആ കാലത്ത്‌ തെറ്റല്ല എന്ന്‌ അക്‌സപ്‌റ്റ്‌ ചെയ്യാന്‍ സാമാന്യബുദ്ധി ധാരാളം മതി. ഈയാളുടെ എത്രാം മുന്‍ തലമുറയെങ്കിലും ഒരു ഹിന്ദുവായിരിക്കും. അപ്പോള്‍ ഈയാള്‍ കുറ്റം പറയുന്നത്‌ സ്വന്തം പൂര്‍വ്വികരെ തന്നെ.മലര്‍ന്നു കിടന്നു തുപ്പുന്നയാള്‍.

  ReplyDelete
 24. വര്‍ത്തമാനകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്ക്കാരിക ഭൂമികയില്‍ ജാതികള്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയാണ്. ജാതിസ്വത്വം അത്യധികം മഹിമയോടെ, അന്തസ്സോടെ കൊണ്ടാടപ്പെടുകയും ജാതിയുടെ പേരില്‍ കൂട്ടാ‍യ്മകളും സാംസ്ക്കാരിക ദ്വീപുകളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ബ്ലോഗ്ഗിലും നെറ്റിലും സവർണ്ണജാതികള്‍ക്കു വേണ്ടിയുള്ള ഫോറങ്ങള്‍ വിവിധ നാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം നവസാംസാക്കാരിക നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജാതിയാണ് നായര്‍. അല്ലാതെ ജാതിയില്ലാതാക്കാൻ ശ്രമിക്കുന്നവരല്ല. ഈ നിര്‍മ്മിതില്‍, ഇവരുടെ അവകാശവാദങ്ങളൊക്കെ ഹീനമായ ഹൈന്ദവ-സനാതന ധര്‍മ്മത്തെക്കൂടി കൂട്ടുപിടിച്ചു ന്യായീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്. ദുര്‍ബലരും അവകാശരഹിതരുമായ കീഴ്ജാതിസംഘടനകളെയും അവരുടെ അവകാശങ്ങളെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന നായര്‍, തങ്ങളുടെ ഏതു ജാതിക്കൂട്ടായ്മയും സാംസ്ക്കാരികയുടെ മഹത് വിളമ്പരമായി പ്രഖ്യാപിക്കുന്നു. ഭാരതസംസ്ക്കാരവും നായരുടെ വ്യതിരിക്ത സംസ്ക്കാരവും ഏറ്റവും വൃത്തികെട്ടതായിരുന്നു എന്നും നായരുടേത് വ്യക്തമായും വേശ്യാത്തിയായിരുന്നെന്നും ഓര്‍ക്കാതെ വ്യാജമഹിമക്കു വേണ്ടി ശ്രമിക്കുമ്പോള്‍ അവരെ അതോര്‍മ്മിപ്പിക്കുന്ന, ശത്രുതാമനോഭാവത്തോടെയുള്ള ബ്ലോഗുകൾ, വ്യാജവും ഒറിജിനലും പ്രൊഫൈലിൽ പ്രത്യക്ഷപ്പെടുന്നതിൽ അമ്പരന്നിട്ട് കാര്യമില്ല! നായരെ അവഹേളിക്കുന്നതിൽ നായർക്ക് കുറ്റകരമായ, പ്രകോപനപരമായ എന്തെങ്കിലും പങ്കുണ്ടോയെന്ന് അവധാനതയോടെ നിഷ്പക്ഷമായി ആലോചിക്കുന്നത് നന്നായിരിക്കും.

  5:32 AM

  ReplyDelete
 25. പ്രിയ നിസ്,
  താങ്കളുടെ കമന്റിനുള്ള മറുപടി താങ്കളുടെ കമെന്റ് മോഡറേറ്റിംഗിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ എന്ന ബ്ലോഗ് പോസ്റ്റില്‍ കമന്റാ‍യി ചേര്‍ത്തിട്ടുണ്ട്. !!. കാരണം താങ്കള്‍ തന്നെ അവിടെ അതെല്ലാം എഴുതിവെച്ചിട്ടുണ്ടല്ലൊ ! ജോര്‍ജ് ജോസഫിന്റെ അത്തും പിത്തും പറച്ചിലിനെ പറ്റിയാണല്ലൊ ഈ പോസ്റ്റ്. തന്റെ തോന്നലുകള്‍ എഴുതിവെച്ചതിനു ശേഷം കമന്റ് ബോക്സ് പൂട്ടിവെച്ച് വിഷയത്തിന്റെ സര്‍വ്വസ്വതന്ത്രമായ വികാസം തടയുകയാണ്
  അയാള്‍ ചെയ്തത്. അവിടെ മോഡറേഷന്‍ ഇല്ലാത്ത ഒരു കമന്റ് ബോക്സ് ഉണ്ടെങ്കില്‍ > വേശ്യാ < വൃത്തിയുള്ള വീട് എന്ന എന്റെ പോസ്റ്റ് കുറെ കമന്റുകള്‍ മാത്രമായി ഒതുങ്ങിയിരുന്നു . എന്നാല്‍ ഇത്തരം ഒരു പോസ്റ്റിട്ട താങ്കള്‍ പോലും അയാള്‍ ചെയ്ത പ്രവര്‍തിക്കെതിരെ ഒന്നും പ്രതികരിച്ച് ഞാന്‍ കണ്ടില്ല. മറിച്ച് എന്റെ ബ്ലോഗിലും മാവേലികേരളത്തിലും താങ്കള്‍ ആ പോസ്റ്റിലെ വിഷയത്തെ പരോക്ഷമായി അനുകൂലിച്ച് കമന്റിട്ടത് എനിക്ക് കാണാനായി.ആ പോസ്റ്റിലെ വിഷയത്തെ പറ്റിയാണെങ്കില്‍ ഞാന്‍ കാട്ടിപ്പരുത്തിക്ക് കൊടുത്ത മറുപടി താങ്കള്‍ക്കും കോപ്പി/പേസ്റ്റ് ചെയ്യാം
  =============================
  ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും
  ==============================

  ജോര്‍ജ് ജോസഫ് കമന്റ് പൂട്ടിവെച്ചതിനെ എതിര്‍ക്കുന്നതിനായി താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ കൊടുക്കുന്നതില്‍ വിരോധമില്ലെന്ന് കരുതുന്നു.

  http://nissahayan.blogspot.com/2009/07/blog-post_28.html


  പ്രിയ മൈത്രേയി എന്റെ ചങ്ങാതി ,
  ഈ ബ്ലോഗിലേയ്ക്ക് സ്വാഗതം.
  ജോര്‍ജ് ജോസഫ് തന്റെ വങ്കത്തങ്ങള്‍ തുടരുന്നുണ്ട്. ഇപ്പോള്‍ അയാളോട് തോന്നുന്നത് സഹതാപമാണ്.

  കമന്റിയവര്‍ക്ക് സ്വാഗതവും നന്ദിയും ഒന്നിച്ച് പ്രകാശിപ്പിക്കുന്നു.

  ReplyDelete
 26. yes, i too feel it's better to neglect that cheap fellow. Let him write whatever he wants, and we have the right to neglect.

  ReplyDelete
 27. valare nannaayittudu arun...... aashamsakal.....

  ReplyDelete
 28. പ്രിയ അരുണ്‍,

  നിങ്ങള്‍ ആരും കരുതുന്നതാണ് ഈ പ്രശ്നം എന്നു തോന്നുന്നില്ല. ഇന്നു വ്യാപിച്ചു വരുന്ന സൈബര്‍ ടെററിസത്തിന്‍റെ ഭാഗമാണീത്. ഒരു സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുക. അമ്മപെങ്ങന്മാരെ അധിക്ഷേപിക്കുക. അങ്ങനെ വരുമ്പോള്‍ അക്കൂട്ടത്തിലെ ചിലരെങ്കിലും ചിന്തിക്കാതെ തിരിച്ചും അധിക്ഷേപിക്കും. വിഷയം മതമായതുകൊണ്ട് സംഗതി വേഗം ക്ലിക്കായിക്കോളും. അതുമല്ലെങ്കില്‍ ഇവന്മാര്‍ തന്നെ വേറെ ഒരു ബ്ലോഗുണ്ടാക്കി ക്രിസ്ത്യാനിയെ തെറിപറഞ്ഞാലും മതിയല്ലോ. ഈ കളി ബൂലോകത്ത് ചൈലവാക്കിക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചിറങ്ങിത്തിരിച്ചിരിക്കുന്ന രാജ്യദ്രോഹികളുടെ മറ്റൊരു തന്ത്രമായേ ഇതിനെ കാണാന്‍ കഴിയൂ. അയാള്‍ അവകാശപ്പെടുന്നതു പോലെ അയാള്‍ ഒരു ജോര്‍ജ്ജ് ജോസഫുമല്ല, അദ്ധ്യാപകനും അല്ല, ക്രിസ്ത്യാനിയും അല്ല.

  ആ ബ്ലോഗ് ഇപ്പോള്‍ തീര്‍ച്ചയായും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സംശയമേ വേണ്ട. സൈബര്‍ സെല്ലില്‍ കൂടുതല്‍ പരാതികള്‍ ചെല്ലുന്നത് ഇത്തരം രാജ്യദ്രോഹികളെ വെളിച്ചത്തു കൊണ്ടു വരാന്‍ ഉപകരിക്കും. ഇവിടെ ജാതി/മത വികാരം ഒന്നുമല്ല അവര്‍ക്ക് വൃണപ്പെടുത്തേണ്ടത്. രാജ്യതാല്‍‍പ്പര്യങ്ങള്‍ എന്തു വില കൊടുത്തും തകിടം മറിക്കുക, കലാപം സൃഷ്ടിക്കുക, തമ്മില്‍ തല്ലിക്കുക, ആ ഗ്യാപ്പില്‍ നുഴഞ്ഞു കയറുക ഇത്രേയുള്ളൂ കാര്യം. ഈ ചതിവില്‍ നാം പെടരുത്. ജാഗ്രത !

  ReplyDelete
 29. ജയകൃഷ്ണന്‍ കാവാലം അപ്പറഞ്ഞതിലും കാര്യമുണ്ട്.ചിലപ്പോള്‍ യഥാര്‍ത്ഥ ഉദ്ദേശം അതാവും. പണ്ട് ഇംഗ്ലീഷുകാര്‍ മോസ്‌ക്കിനു മുന്‍പില്‍ അവര്‍ക്കു ങറാമായ മൃഗത്തിനെക്കൊണ്ടിട്ട് അതു ഹിന്ദുക്കളുടെ ചെയ്തിയാണെന്ന് വരുത്തിത്തീര്‍ത്ത് സമൂദായ ലഹള സൃഷ്ടിച്ച (സിനിമയുടെ പേര് മറന്നു-ഓംപുരി അഭിനയിച്ചതാണ്) അതേ ബുദ്ധിയാണെന്നും കരുതാം. അതെ നമുക്ക് സൂക്ഷിച്ച് നില്‍ക്കാം, ഈ ചതിക്കുഴികളില്‍ ചെടാതിരിക്കാന്‍.

  ReplyDelete
 30. He is not george jseph or anything it is a fake christian name used by this crook.


  There was a news today that he got caught by cyber cell of kerala police

  This guys original name is Shine.

  He is the moderator of a community called Ezhava power center.

  I have been following his profile for more than a year. First he put his name as shine after that he used it as "Simha" now he is "nostalgia" mode.
  here is the news

  I am ready shell out any amount to see that this "SOB" goes to jail.
  and get him fucked in his ass then he will cry "Nairs" "Nairs"

  സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തല തുറവൂര്‍ വിജയാ സോമില്‍ ഉടമയുടെ മകന്‍ ഷൈന്‍ (26) ആണ് ഈ 'വിചിത്രകേരളം' സൈറ്റിന്റെ സൂത്രധാരനെന്ന് കണ്ടെത്തി. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു.

  this is his profile
  http://www.orkut.com/Main#Community?cmm=52820778
  http://www.orkut.com/Main#Community?cmm=52820778

  ReplyDelete
 31. അവസാനത്തെ അനോണീ
  താങ്കള്‍ പറഞ്ഞത് നേരാണെന്ന് ഉറപ്പാണ്.
  ഇവിടെ മാത്രുഭൂമി വാര്‍തയും ഉണ്ട്.

  അപ്പോള്‍ ജയകൃഷ്ണാ, മൈത്രേയീ മറ്റു കൂട്ടുകാരേ, സംഗതി ഏതാണ്ട് വ്യക്തമായി. മതനിന്ദ മാറി ജാതിനിന്ദയായി പ്രശ്നം.

  സംഗതി കേസും കൂട്ടത്തിലും ആയതിനാല്‍ ഇനി കമന്റുന്നില്ല

  ReplyDelete
 32. നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ജതീയനേതാക്കള്‍ കേസ് കൊടുത്തു.
  സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ആരെങ്കിലും കേസ് കൊടുത്തോ ആവോ ?

  പോസ്റ്റിലും കമന്റിലും ഉടനീളം ജോര്‍ജ് ജോസഫ് മാഷ് എന്ന് ആവര്‍തിച്ചതില്‍ ഖേദിക്കുന്നു.

  ReplyDelete
 33. you need not regret on saluting him as george Joseph, Arun...he only chose that name....And we all just reacted to it that's all...the hidden agenda ddnt occur to us initially...we will b cautious in future...anyway it's good that case is regd....

  ReplyDelete
 34. വിചിത്രകേരളം ബ്ലോഗു ഇപ്പോഴും നിലനിൽക്കുന്നതെന്തുകൊണ്ടാണുബ്ലൊഗുകലിൽ ആർക്കു എന്തും ആകാമെന്നാണോ? ചില ബ്ലോഗുകളിലെ കമന്റുകൾ വിചിത്ര കേരളം പോസ്റ്റിനേക്കാളും അപമാനിതമാണെന്നതാണു വാസ്തവം.പ്രത്യേകിച്ചും ഇംഗ്ലീഷ് ബ്ലോഗുകൾ.ഇവരെല്ലാം ചേർന്നു നമ്മുടെ സംസ്കാര ചരിത്രങ്ങളെയാണു തള്ളിപ്പറയുന്നതു.ഇവർ ശത്രുക്കളായി കരുതുന്ന സവർണ്ണരാരും ഇല്ലായിരുന്നേൽ ഇവർ ആഫ്രിക്കാൻ കാട്ടാളരേക്കാൾ കഷ്ട്ടമായി കാട്ടു മ്രുഗങ്ങളേപ്പോലെ ഇപ്പോൾ ജീവിക്കുമായിരുന്നില്ലേ? ഇവരെ പ്രൈമറി ക്ലാസ്സു മുതൽ നമ്മുടെ പ്രാചീന ചരിത്രങ്ങൾ തൊഴുത്തിൽ കെട്ടി പടിപ്പിക്കുകയാണുവേണ്ടതു.വിചിത്രകേരളം പോലുള്ള ബ്ലോഗുകളും അത്തരം കമന്റുകൾ പല ബ്ലോഗുകളിലും ഇടുന്നതും എങ്ങനെയാണു തടയാൻ കഴിയുക?നിയമപരമായി നേരിടാൻ കഴിയുക?അറിയുന്നവർ അതിന്റെ രീതികൾ പറഞ്ഞുതരിക.മാത്ര് ഭൂമി വാർത്തയിൽ ഇയാൾക്കേതിരെ കോടതി യിൽ എഫ് ഐ ആർ സമർപ്പിച്ചിട്ടും ഇയാളുടെ വിചിത്രകേരളം ബ്ലോഗു നീക്കാത്തതെന്തുകൊണ്ടാണൂ?പത്രവാർത്ത ചുവടെ:
  വെബ്സൈറ്റില് ആക്ഷേപം: നാരായണപ്പണിക്കര് പരാതി നല്കി മാത്ര് ഭൂമി
  Posted on: 24 Apr 2010


  ചങ്ങനാശ്ശേരി: 'വിചിത്രകേരളം' എന്ന വെബ്സൈറ്റില് നായര്സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തില് പരാമര്ശങ്ങള് ഉള്പ്പെടുത്തിയതിനെതിരെ എന്.എസ്.എസ്. ജനറല് സെക്രട്ടറി പി.കെ.നാരായണപ്പണിക്കര് ഡി.ജി.പി. ജേക്കബ് പുന്നൂസിന് പരാതി നല്കി. പരാതി പ്രകാരം സൈബര്സെല് നടത്തിയ അന്വേഷണത്തില് ചേര്ത്തല തുറവൂര് വിജയാ സോമില് ഉടമയുടെ മകന് ഷൈന് (26) ആണ് ഈ സൈറ്റിന്റെ സൂത്രധാരനെന്ന് കണ്ടെത്തി. ഷൈനിനെതിരെ ചങ്ങനാശ്ശേരി ജുഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് എഫ്.ഐ.ആര്. സമര്പ്പിച്ചു.

  ReplyDelete
 35. ബ്ലോഗിലോ കമന്റിലോ എന്തും ആവാന്‍ സൈബര്‍ നിയമങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. അത് വംശാധിക്ഷേപമായാലും ശരി. ഇവരെ (ആരെ ?) ആഫ്രിക്കന്‍ കാട്ടാളന്മാര്‍ എന്ന് പറയുന്ന അനോണി ചെയ്യുന്നതും വംശാധിക്ഷേപം തന്നെയാണ് .

  സവര്‍ണര്‍ ഇല്ലായിരുന്നെങ്കില്‍ ആരൊക്കെയോ മൃഗസമാനരാവുമായിരുന്നു എന്ന അനോണിയുടേ വാദം ശുദ്ധാസംബന്ധമാണ്.
  ദ്രാവിഡസംസ്കാരം എന്നൊന്നുണ്ട്. അതിന്റെ അവകാശികള്‍ ഒരുതരത്തിലും മൃഗസമാനരല്ല.

  ഞാന്‍ വിചിത്രകേരളത്തിനെ എതിര്‍ത്തത് നായര്‍സ്ത്രീകളെ മോശമായി ചിത്രീകരിച്ചതുകൊണ്ടല്ല. മറിച്ച് ചരിത്രത്തെ മോശമായി ചിത്രീകരിച്ചതിനാലാണ്.

  ReplyDelete
 36. "ചില ബ്ലോഗുകളിലെ കമന്റുകൾ വിചിത്ര കേരളം പോസ്റ്റിനേക്കാളും അപമാനിതമാണെന്നതാണു വാസ്തവം.പ്രത്യേകിച്ചും ഇംഗ്ലീഷ് ബ്ലോഗുകൾ.ഇവരെല്ലാം ചേർന്നു നമ്മുടെ സംസ്കാര ചരിത്രങ്ങളെയാണു തള്ളിപ്പറയുന്നതു.ഇവർ ശത്രുക്കളായി കരുതുന്ന സവർണ്ണരാരും ഇല്ലായിരുന്നേൽ ഇവർ ആഫ്രിക്കാൻ കാട്ടാളരേക്കാൾ കഷ്ട്ടമായി കാട്ടു മ്രുഗങ്ങളേപ്പോലെ ഇപ്പോൾ ജീവിക്കുമായിരുന്നില്ലേ? ഇവരെ പ്രൈമറി ക്ലാസ്സു മുതൽ നമ്മുടെ പ്രാചീന ചരിത്രങ്ങൾ തൊഴുത്തിൽ കെട്ടി പടിപ്പിക്കുകയാണുവേണ്ടതു."

  മേൽകമന്റെഴുതിയ അനോണി ആദ്യം ചരിത്രം നന്നായി പഠിക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ സംബന്ധിച്ച് മുസ്ലിംങ്ങളും തുടർന്നുള്ള വിദേശശക്തികളുടെ അധിനിവേശവും ഇംഗ്ലീഷുകാരുടെ ഭരണവുമാണ് സവർണ്ണനും അവർണ്ണനും ഉൾപ്പെടുന്ന ഇന്ത്യൻ കാട്ടാളവർഗ്ഗത്തെ മനുഷ്യരാക്കി മാറ്റിയത്. പഴയ വ്യവസ്ഥയിൽ അവർണ്ണരെ സവർണ്ണർ ചൂഷണം ചെയ്തതൊഴിച്ചാൽ മനുഷ്യരെന്ന നിലയിൽ ഇരുകൂട്ടരുടെയും നിലവാരം ആഫ്രിക്കൻ കാട്ടാളരേക്കാൾ കഷ്ടം തന്നെ. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതും യൂറോപ്യൻ നവോത്ഥാനത്തിന്റെ മാനവിക മൂല്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതുമാണ്, ഉൽപ്പതിഷ്ണുക്കളായ പല ഇന്ത്യൻ രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കന്മാർക്ക് സ്വന്തം സംസ്ക്കാരത്തിന്റെ മൃഗീയഹീനാവസ്ഥ ബോധ്യപ്പെടാനും സ്വയം നവീകരിക്കാൻ തയ്യാറാകുന്നതും. പിന്നീട് വിവേകാന്ദാദികളായ സവർണ്ണാ‍ത്മീയതക്കാർക്ക് സ്വന്തം സംസ്ക്കാരത്തെ വെള്ളപൂശിക്കാണിക്കാനുള്ള കരുത്തു കിട്ടുന്നതു പോലും മേൽപ്പറഞ്ഞ കാര്യങ്ങൾ കൊണ്ടല്ലേ ?

  ReplyDelete
 37. @നിസ്സഹായന്‍
  ഉചിതമായ മറുപടി തന്നെ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടെങ്കിലും ശരി, അതിന്റെ ഗുണങ്ങള്‍ നമുക്ക് ഇന്ന് അവഗണിക്കാന്‍ വയ്യ.

  ReplyDelete
 38. @Anonymous
  ആഫ്രിക്കന്‍ അനോണി ലന്തന്‍ ബത്തെരിയിലെ ലുത്തിനിയാകള്‍ എന്ന നോവല്‍ ഒന്ന് വായിക്കേണം. രസമുണ്ട്.

  ഈ ഗാമ വന്നില്ലായിരുന്നേല്‍ വല്ല നമ്പൂരിടേം പറമ്പില്‍ കഞ്ഞിവെള്ളം കുടിച്ച് ജീവിക്കേണ്ടിയിരുന്ന നമ്മള് ഇപ്പൊ നേന്ത്രക്കാബജീം കഴിച്ച് ട്രിപ്പിള്‍ എക്സ് റമ്മും കഴിച്ച് സ്റ്റൈലായി ജീവിക്കുന്നു എന്നൊരു സംഭാഷണമുണ്ട് അതിലെ എഡ്വിന്റെ വഹ

  ReplyDelete
 39. ഹ .ഇതൊരു പുതിയ അറിവാണല്ലോ.പഴയ നായര്‍ തറവാടുകളില്‍ രാവിലെയും വൈകുന്നേരവും അടിച്ചു വാരുക എന്നത് ഒഴിച്ചു കൂടാനാവാത്ത ഒരു ചടങ്ങാണ് എന്നദ്ദേഹത്തിനറിയോ.കുളിക്കാതെ ഉള്ളില്‍ കയറാന്‍ പറ്റില്ല.പിന്നെ സംബന്ധം.പ്രമാണിമാര്‍ എല്ലാക്കാലത്തും പല സൌജന്യങ്ങളും അനുഭവിക്കുന്നു.അത്രേ ഉള്ളു അത്.എന്തൊക്കെ ആയാലും അച്ഛന്‍ ആരാണെന്നു മറച്ചു വെക്കേണ്ട ആവശ്യമേ വരുന്നില്ലല്ലോ.അച്ഛന്‍ ചെലവിനു കൊടുക്കേണ്ട.സമൂഹത്തില്‍ അംഗീകാരവും ഉണ്ട്.പിന്നെ പെണ്ണിന് മാത്രമായി എന്തൊക്കെയോ ഇടിഞ്ഞു വീഴാന്‍ ഇല്ലാത്ത ആ കാലം തന്നെയാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം നല്ലത്.

  ReplyDelete
 40. ഇന്ന് നിലവിലില്ലാത്ത സാമൂഹിക വ്യവസ്ഥിതിയുടെ പേരില്‍ ഇന്നു ജീവിക്കുന്ന ഒരു പ്രത്യേക സമുദായക്കാരെ വിഷമിപ്പിക്കുന്ന വിധത്തില്‍ എഴുതുന്നത് നല്ല ഒരു പ്രവണതയായി കാണാന്‍ ആകില്ല....

  ReplyDelete
 41. mr. arun , c u r below words

  കോഴിക്കോട്ടെ മുസ്ലിം വീടുകളില്‍ പോലും പലയിടത്തും പുയ്യാപ്ല പെണ്ണിന്റെ വീട്ടിലെ അറയിലാണ് രാപ്പാര്‍ക്കുക എന്ന് നമ്മള്‍ മനസ്സിലാക്കണം.അപ്പോള്‍ ആ മുസ്ലിം വീടുകളെ എന്തു വിളിക്കും


  this one is baseless .how can u compare nayar sambantham with muslim wedding ? if any muslim 'puyyaapla' is staying at his wife house its leagal not like nayar staying at sambntha veedu.

  your way of writing alos can be refer to the cyber crime cell

  ReplyDelete
 42. @Anonymous

  സംബന്ധക്കാരനും പുയ്യാപ്പിളയും ഭാര്യവീട്ടില്‍ രാത്രി തങ്ങുന്നതിനെ വേശ്യാവൃത്തിയുമായി ബന്ധപ്പെടുത്തിയാല്‍ അത് തെമ്മാടിത്തമാണെന്നാണ് ഞാന്‍ പറഞ്ഞത്. രണ്ടും അതത് കാലത്ത് അനുവദനീയമായിരുന്ന വിവാഹരീതിയാണ്. ഒരു കാലത്ത് പെണ്ണിനെ കവര്‍ന്ന് വിവാഹം ചെയ്യുന്നത് മാന്യത ആയിരുന്ന പോലെ.

  അനോണിയെപ്പോലെ മണ്ടന്മാരല്ല ക്രൈം സെല്‍ ഉദ്യോഗസ്ഥര്‍. വണ്ടി വിട്ടോ

  ReplyDelete
 43. 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
  19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

  ReplyDelete