Monday, September 24, 2012

ഞാന്‍ വരച്ച ചിത്രത്തില്‍

മങ്ങിയ വരക്കടലാസ്
ചാരനിറം പുരണ്ട മാര്‍ജിന്‍.

അതിര്.
എന്തിനും അതിരിടുന്ന
കട്ടിയേറിയ മാര്‍ജിന്‍.

അതിര്
വിചാരത്തിന്റെ.
അതിര്
സ്വാതന്ത്ര്യത്തിന്റെ.
അതിര്
ഭാവങ്ങളുടെ.
അതിര്
പ്രേമത്തിന്റെ.
അതിര്
ഊര്‍ന്നിറങ്ങുന്ന മുടിക്കെട്ടിന്റെ.

അതിരുകെട്ടുന്ന മാര്‍ജിന്‍.
വിളര്‍ത്തുതുടങ്ങിയ മാര്‍ജിന്‍.

മാര്‍ജിനുകള്‍ വകവെയ്കാതെ
അതിരുവിടുന്ന
അഴകുറ്റ നിതംബങ്ങള്‍.

കടലാസുകളെ
നെടുകെ പിളര്‍ന്ന്
ഉയര്‍ന്നുപൊന്തിയ
പള്ളിമിനാരങ്ങള്‍.

അതിരില്ലായ്മ
നിറങ്ങളുടെ.
അതിരില്ലായ്മ
ഗന്ധങ്ങളുടെ.
അതിരില്ലായ്മ 
ശബ്ദങ്ങളുടെ.
അതിരില്ലായ്മ 
സമൃദ്ധിയുടെ.
അതിരില്ലായ്മ 
ക്ഷാമത്തിന്റെ.

അതിരില്ലായ്മ
അതിരുകളുടെ.

ഈ തെരുവില്‍,
ഈ പകലില്‍,
ഇപ്പോള്‍.


24-09-2012

5 comments:

  1. ഞാന്‍ മുമ്പ് വരച്ച നാട്ടുകാഴ്ചകള്‍ എന്ന ചിത്രമാണ് ഈ വരികളെഴുതാന്‍ പ്രചോദനം. എഴുതി വന്നപ്പോള്‍ മറ്റൊന്നായെങ്കിലും. നാട്ടുകാഴ്ചകള്‍

    ReplyDelete
  2. അതിരുകളെ കുറിച്ചുള്ള അറിവാണ്‌ പലപ്പോഴും അവയെ ഭേദിക്കാന്‍ തുണയാകുന്നത്‌.

    ReplyDelete
    Replies
    1. അതെ. കലകളാണ് അതിരുകടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

      Delete
  3. അതിരുകളില്ലാതെ ഇനിയും ഭാവന വിടരട്ടെ ..ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും ആശംസകള്‍ക്കും നന്ദി :-)

      Delete