Monday, December 12, 2011

കറുത്ത കാമുകര്‍

കരിമ്പനക്കൂറ്റനൊരുത്
തന്‍ നില്‍ക്കയാം
കരിമുകിലോളമുയര്‍ന്ന്, വേരൂന്നി


കറമ്പിയായോരു യുവതി
കണ്ണന്റെ ദയിത കൃഷ്ണയോ
കരളില്‍ കുത്തുന്നു


ഉറച്ച വേരുകള്‍
കറുത്ത മണ്ണിനെ പുണര്‍ന്നുനില്‍ക്കയാല്‍
ഇരുവര്‍ക്കുമോടിയടുക്കുവാനാകാ:(


പ്രണയം ചിന്തയില്‍ കടന്നലാകുമ്പോള്‍
പുണരുവാന്‍പോലുമസാധ്യമാകുമ്പോള്‍
പ്രണയരേതസ്സു കലര്‍തിനാന്‍ കാറ്റില്‍


കരിമ്പനപ്പട്ട മുടിയില്‍ ചുംബിച്ചാ
പെരും കൈകള്‍ ചുറ്റിപ്പിണച്ചു പുല്‍കീട്ട്
ഇളംകാ
റ്റേകിയ പ്രണയപ്പൂമ്പൊടി
ശ്വസിക്കെ
മേനിയില്‍ പരക്കെ 
പെണ്ണിന്റെ മുലയില്‍
പൊക്കിളി
ലുടലിലൊക്കെയും
നടനം ചെയ്കയായ്
പെരും കവിമൂര്‍ച്ഛ


ഞരമ്പിലൂടെത്തി
കവിത
ചേലൊത്ത കരിമ്പനത്തേങ്ങമുലയി
ലൂറുവാന്‍

3 comments:

  1. നിങ്ങള്‍ക്കെന്ത് തോന്നുന്നു എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചാല്‍ ചിരിവരുന്നു എന്നു മറുപടി കിട്ടും. ഒരു സംശയവുമില്ല. കോളേജ് പഠനകാലത്ത് എഴുതിയ ഇത്തരം കവിത ? കള്‍ അന്നത്തെ റൊമാന്റിക് അവസ്ഥയില്‍ നിന്നാവാം വന്നത്. വൈകുന്നേരം തറവാട്ടുവളപ്പില്‍ അലഞ്ഞുതിര്യുമ്പോള്‍ കണ്ട രണ്ടു കരിമ്പനകളാണ് ഇതിലെ കഥാപാത്രം. ഒന്നാണും മറ്റൊന്ന് പെണ്ണും. അകന്നുനില്‍ക്കാന്‍ മാത്രം കഴിയുന്നതെന്ന് ഞാന്‍ കരുതിയ ആ മരങ്ങള്‍ അന്നിങ്ങനെ വരികളായി.

    ഒട്ടും മെച്ചമല്ലെന്ന് എനിക്ക് തോന്നിയ ഈ കവിത ഞാന്‍ കളഞ്ഞില്ല. (അതു മാത്രമല്ല കുട്ടിക്കാലത്ത് വരച്ച ചിത്രങ്ങളും ഞാന്‍ കളഞ്ഞില്ല). പിന്നെ സൂക്ഷിച്ചുവെയ്ക്കാന്‍ ഏറ്റവും പറ്റിയ മാധ്യമം എന്ന നിലയില്‍ ഞാന്‍ അവയില്‍ ചെലത് ബ്ലോഗില്‍ സൂക്ഷിച്ചുവെച്ചു. ഡ്രാഫ്റ്റ് രൂപത്തില്‍.

    ഇപ്പോള്‍ എനിക്ക് തോന്നുന്നു ഇത് പ്രസിദ്ധീകരിക്കാമെന്ന്. പല പല ബ്ലോഗ് പോസ്റ്റുകള്‍ സ്ഥിരമായി വായിച്ച് ധൈര്യം കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

    ReplyDelete
  2. ഒരു കുപ്പി കള്ളിന്റെ ലഹരി കവിതയിലും കണ്ടു
    ഇഷ്ടായി.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete