Friday, May 25, 2012

അവസാനത്തെ കത്ത്

പ്രിയപ്പെട്ടവളേ

ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?

ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?

നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?

അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല

എന്ന്

നിന്റെ പ്രിയപ്പെട്ട

രമണന്‍

5 comments:

  1. ഇന്നത്തെ പത്രത്തിലെ ഒരു വാര്‍തയോടുള്ള ഒരു പ്രതികരണമാണ് മേലെ കൊടുത്ത വരികള്‍. സ്നേഹിച്ചയാളുടെ വിവാഹവാര്‍ത താങ്ങാനാവാതെ ഒരു യുവാവ് ആത്മഹത്യ ചെയ്യുന്നു. താന്‍ പ്രേമിച്ചത് ഒരു നിഴല്‍രൂപത്തെയാണെന്ന്, ഒരു മിഥ്യയെ ആണെന്ന് അയാള്‍ ഒരിക്കലും അറിയുന്നില്ല. പാവം രമണനും ഇതുതന്നെയാണോ സംഭവിച്ചത് ?

    ReplyDelete
  2. രമണൻ.......... എന്ത് അരുതെന്നാണ്‌ രമണനിൽ നിന്നും പഠിക്കേണ്ടത്. പഠിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും.

    ReplyDelete
  3. കുറിപ്പുകൂടെ വായിച്ചപ്പോഴേ കവിത പൂര്‍ണ്ണമായുള്ളു...ആശംസകള്‍

    ReplyDelete
  4. എങ്കിലും ചന്ദ്രികേ...

    ReplyDelete
  5. വായനയ്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    ReplyDelete