Sunday, January 3, 2010

തീട്ടത്തിന്റെ സൌരഭ്യം !

ഏതാണ് പുതിയ ചിത്രം വരച്ചത് ?
വിരുന്നുകാരില്‍ ഒന്നാമന്‍ ചിത്രകാരനോട് ചോദിച്ചു

മറ്റു രണ്ടുപേരും ചുറ്റിനുമുള്ള ചിത്രങ്ങള്‍ നോക്കിക്കാണുകയായിരുന്നു. ചുമരിലെ ചിത്രങ്ങള്‍ അവര്‍ക്ക് പുതുമയായിരുന്നു.
വേനലിന്റെ മഞ്ഞ, ജീവന്റെ പച്ച അങ്ങനെ പലനിറങ്ങള്‍.

മരങ്ങള്‍,
വള്ളികള്‍,
പാമ്പുകള്‍
എന്തൊക്കെ തരം ചിത്രങ്ങള്‍!

അവര്‍ക്കിതൊര്‍ക്കെ പുതുമയാണ്.

ഒന്നാമന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു അവര്‍ ചിത്രകാരന്റെ വീട്ടിലേയ്ക്ക് വന്നത്. മിക്ക സമയത്തും ഒറ്റയ്ക്കായിരുന്നു അയാള്‍ . വിരളമായി മാത്രം കൂട്ടുകാരോടൊപ്പം ചേര്‍ന്ന അയാളുടെ പരിചയത്തില്‍ പെട്ട ചുരുക്കം ചിലരില്‍ പെട്ട ഒരാളായിരുന്നു ഒന്നാമന്‍.

അയാള്‍ ശ്രദ്ധയോടെ ഒരു കാന്‍വാസ് ഒന്നാമന്റെ നേര്‍ക്ക് നീട്ടി. രണ്ടാമനും മൂന്നാമനും ഏന്തിവലിഞ്ഞ് അതിലേയ്ക്ക് നോക്കി. അതൊരാള്‍ തൂറാനിരിക്കുന്ന ചിത്രമായിരുന്നു. പുല്ലു വളര്‍ന്നുനില്‍ക്കുന്ന കുഴിയുടെ ഇരുവശത്തും കാലുകള്‍ വെച്ച് കുന്തിച്ചിരുന്ന് മുക്കുകയായിരുന്നു ഒരു കറമ്പന്‍. തീട്ടം ആ കുഴിയില്‍ നിറഞ്ഞു തുടങ്ങിയിരുന്നു.
രണ്ടാമനും മൂന്നാമനും പരസ്പരം നോക്കി.

പുറത്തിറങ്ങി ഒന്ന് കാര്‍ക്കിച്ച് തുപ്പുകയാണ് ആദ്യത്തെ ആവശ്യം . അവര്‍ തീരുമാനിച്ചു. പക്ഷെ ഇയാള്‍ക്കെന്തെങ്കിലും തോന്നിയാലോ. വീട്ടിലേയ്ക്ക് വരുകയും ചെയ്തു. അവരാകെ ഗതികെട്ടു.

എന്നാല്‍ ഒന്നാമന്‍ ആ ചിത്രത്തില്‍ നിന്നും കണ്ണെടൂത്തില്ല. ഓനും ഒന്റെയൊരു ചിത്രകലയും, പന്നി .... മറ്റു രണ്ടുപേരും പിറുപിറുത്തു.

ഇത് നന്നായിട്ടുണ്ട്. ഒന്നാമന്‍ പറഞ്ഞു.
സൌന്ദര്യം മാത്രമല്ല, വൈരൂപ്യവും കലയാണ്..
ഇതാ ഓറഞ്ച് നിറത്തില്‍ ജീവനുള്ള മണ്ണ്
തളിര്‍പച്ച നിറത്തില്‍ തെഴുത്ത് നില്‍ക്കുന്ന പുല്‍പ്പടര്‍പ്പുകള്‍
വെളുത്ത പശ്ചാത്തലം.
ആ പശ്ചാത്തലത്തില്‍ കുന്തിച്ചിരിക്കുന്ന കറുത്തുമെലിഞ്ഞ ഒരു മനുഷ്യന്‍ ഇതാ ഈ കുഴിയില്‍ മഞ്ഞയുടെ മാസ്മരികതയില്‍ മലം
ആ മലമാണ്

ഇതിന്റെ ജീവന്‍ ശരിയാണ്,
ഒന്നാമന്റെ അഭിപ്രായത്തോട് ചിത്രകാരന്‍ യോജിച്ചു
ആ മലം വരയ്ക്കാനാണ് ഞാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത്.

ഞാനൊന്നു മൂത്രമൊഴിച്ചിട്ട് വരാം , രണ്ടാമന്‍ പറഞ്ഞു.

ദാ അവിടെയാണ് ബാത്റൂം

ചിത്രകാരന്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്ക് അവന്‍ രക്ഷപ്പെട്ടു.

പക്ഷേ എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇതാണ്,
കരിമ്പനായ ഈ കുട്ടിച്ചാത്തന്റെ മലദ്വാരത്തിനു ചുറ്റും നിങ്ങള്‍ കൊടുത്ത നാലുമണിപ്പൂവിന്റെ നിറം.അയാളുടെ ഏറ്റവും സുന്ദരമായ അവയവം അതാണ്. ഈ കുമിഞ്ഞുകൂടിക്കിടക്കുന്ന മലം , ഈ ചന്തി ഇവയില്‍ നിന്നും മലത്തിന്റെ ഗന്ധം എന്നില്‍ പടരുന്നതായി എനിക്ക് തോന്നുന്നു.

ഒന്നാമന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ മൂന്നാമന്‍ നിസ്സഹായതയോടെ ചുറ്റും നോക്കി. പെട്ടെന്ന് അയാള്‍ക്കും തോന്നി ആ ഗന്ധം തന്നെ വലയം ചെയ്യുന്നു എന്ന്

വെറുതെ പറഞ്ഞതല്ല.ശരിയ്ക്കും എനിക്കത് തോന്നുന്നു.
ഒന്നാമന്‍ ആവര്‍ത്തിച്ചു..

തോന്നുന്നതല്ല, ശരിയാണ്.
ചിത്രകാരന്‍ അതത്ര വലിയകാര്യമല്ലെന്ന മട്ടില്‍ പറഞ്ഞുതുടങ്ങി. കക്കൂസിന്റെ പൈപിന് ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇടയ്ക്ക് വല്ലാതെ നാറ്റം തോന്നുന്നു. ആ നാറ്റം സഹിക്കാന്‍ വയ്യാതെ ഒരു ദിവസം ഇരിക്കുമ്പോഴാണ് ഈ ചിത്രം ഞാന്‍ വരച്ചത്. നമുക്ക് പുറത്തേയ്ക്കിറങ്ങാം. അതാ‍ണ് നല്ലത്

8 comments:

  1. ആദ്യം സ്കെച്ച് വരച്ചു. പിന്നീട് ആ ചിത്രം കണ്ട കൂട്ടുകാരന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ ഏതാണ്ട് കാര്യം മനസ്സിലായി. അപ്പൊ ചിത്രത്തിന്റെ ഒപ്പം ഒരു വിവരണവും എഴുതിച്ചേര്‍ത്തു. എന്നാല്‍ ചിത്രം എണ്ണച്ചായത്തില്‍ വരയ്ക്കണം എന്ന ആഗ്രഹം മരിച്ചുപോയി. അതിന് കഴിവ് വേറെ വേണം .

    ReplyDelete
  2. സംഭോഗം ചെയ്യുമ്പൊ യോനിയും ലിംഗവും സന്ധിക്കുന്നതും അതിന്റെ വര്‍ണ്ണരാജികളും കൂടി വരച്ച് വര്‍ണ്ണിച്ച് ബ്ലോഗില്‍ ഇടണേ മാഷേ ...

    ReplyDelete
  3. മുരിക്ക് മരം വല്ലതുമുണ്ടൊ അടുത്ത്....

    ReplyDelete
  4. തൂറുന്ന കറമ്പനും അതിലെ മനോഹാരിതയും. ഒക്കെ കൊള്ളാം, പക്ഷെ കറംമ്പന്റെ ലിങ്ഗത്തെകുറിച്ച് മാത്രമേ അവ്യക്തത ഉള്ളു. പേര് കൊണ്ട് മനസിലായി കറമ്പന്‍ ആണാണെന്നു. Good Arun

    ReplyDelete
  5. ചിത്രം രണ്ട് തവണ ഇട്ടതാണോ?

    ചിത്രം കണ്ട് കൂട്ടുകാരന്റെ മുഖഭാവം മാറിയത് കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് വന്നു... അല്ലേ? :)

    ReplyDelete
  6. ഈ പോസ്റ്റില്‍ വന്ന അന്‍പതോളം പേര്‍ക്ക് നന്ദി

    @ അനോണി മാഷ്

    അങ്ങനത്തെ കാര്യങ്ങളൊക്കെ എഴുതാന്‍ പ്രേരിപ്പിക്കുന്നതുപോലും തെറ്റാ‍ണ്. ശ്ശൊ

    :‌-)

    താങ്കളുടെ ആ ചവര്‍പ്പ് എനിക്ക് മനസ്സിലായി. ക്ഷമിക്കൂ

    @ കുഞ്ഞന്‍

    ഇല്ല. അതുകൊണ്ടല്ലേ ഞാനിവിടെ !!

    @ ലൈജു

    കറമ്പന്‍ എന്നു പറഞ്ഞെന്നേ ഉള്ളൂ
    ലിംഗഭേദം എനിക്കും വ്യക്തമല്ല
    അല്ലെങ്കില്‍ തന്നെ തിന്നാന്‍ പോലും ഒന്നും കിട്ടാത്ത ഒരാള്‍ക്കെന്തിനാണ് ലിംഗം ?

    @ ശ്രീ

    ചിത്രം രണ്ടു തവണ ഇട്ടതാണോ എന്ന് ചോദിച്ചത് എനിക്ക് മനസ്സിലായില്ല

    സത്യത്തില്‍ അതാണ് പോസ്റ്റിന് കാരണം

    സ്മൈലി ഇല്ലാതെ എന്ത് ശ്രീ :-)

    @ സുമേഷ്

    ചിരിക്കാന്‍ തോന്നിയതിന് നന്ദി

    ReplyDelete
  7. ചിത്രകാരന്‍ അവസാനം പറഞ്ഞപോലെ സ്വന്തം അനുഭവത്തില്‍ നിന്നാണോ .......?

    ReplyDelete