Wednesday, April 28, 2010

അകലെ കുന്നിന്റെ ചരിവില്‍  
ഊക്കോടെ മുരളുന്നു ചെണ്ട 

ഇടം തല കോലില്‍ പടരുമ്പോളാണോ 
വലം തല നാണിച്ചകലുമ്പോളാണോ 

ഇലത്താളപ്പെരുമഴയില്‍ പൊങ്ങുന്നു 
നനഞ്ഞ നെഞ്ഞിന്റെ പുരാതനമണം 

തിളക്കുമാ നാദപ്രകമ്പനം സഹി
ക്കരുതാഞ്ഞാരാനും മരിച്ചു പോയാവോ

3 comments:

  1. ആ നനഞ്ഞ നെഞ്ചിന്റെ പുരാതന മണം മനോഹരാവും ല്ലെ..

    ReplyDelete
  2. നാദ വിസ്മയം.
    അവ്യക്തതയുണ്ട് കേട്ടോ
    ഒരു പേരില്ലാ കവിത
    കവിതയെ കവിക്കുതന്നെ നിര്‍വചിക്കാന്‍ വയ്യെ?

    ReplyDelete
  3. ‘നെഞ്ച്’ എന്നെഴുതിയാലും; ‘നെഞ്ഞ്’ എന്ന് വായിക്കാം.

    ReplyDelete