Wednesday, April 28, 2010

സര്‍പദംശം

ചെലപ്പോള്‍ 
ഞാന്‍ വെഷം കേറി ചാവും

ഇന്നലെ പാതിരയ്ക്ക്
ആരാന്റെ വളപ്പിലേയ്ക്ക്
ആരുമറിയാതെ കടക്കുമ്പോള്‍
എന്റെ കാലില്‍
പത്തിവിരിച്ച് ആഞ്ഞുകൊത്തി

തുരുമ്പിച്ച ഒരു വേലിക്കമ്പി !

8 comments:

  1. ഒരു ഇഞ്ചക്ഷനെടുക്കുന്നതാണ് ബുദ്ധി. പാമ്പിനേക്കാള്‍ ചിലപ്പോള്‍ അപകടമാകും ഇമ്മാതിരി സാധനങ്ങള്‍ :)

    ReplyDelete
  2. ശരിക്കും ഇഞ്ചെക്ഷന്‍ എടുത്തേക്കു, ബ്ലോഗ്ഗിനൊരു എഴുത്തുകാരനെ നഷ്ടപെടുത്തേണ്ട...

    ReplyDelete
  3. ആരാന്റെ വളപ്പിൽ നുഴഞ്ഞ് കയറിയല്ലേ.. ഹ..ഹ.. അരുൺ ഞങ്ങളെയൊക്കെ വഞ്ചിക്കുകയാണോ?

    ReplyDelete
  4. ചങ്ങാതിമാരേ

    നുഴഞ്ഞുകയറ്റം ഒരു കലയാണ്. വിഷം ഒരു ലഹരിയാണ്. ഞാന്‍ ആ വിഷക്കോപ്പ എടുത്തൊന്ന് മൊത്തിക്കുടിക്കട്ടെ.

    ReplyDelete
  5. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  6. @ ശ്രീ,ഗൌരിനാഥന്‍,ജിഷാദ്,കുമാരന്‍
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
    @ മനോരാജ്
    മനോയുടെ കഥയെപ്പറ്റി ഒരുപോസ്റ്റ് ഇട്ടതിന് അവിറ്റെ കമാന്ന് മിണ്ടാതെ ഇവിടെ നുഴഞ്ഞുകയറി അഭിപ്രായം പറഞ്ഞതിന് ഒരു ഏ.കേ 47 നന്ദി.

    ഓഫ്. താങ്കളടക്കം അതിനെ അവഗണിച്ചപ്പോള്‍ ഞാന്‍ ആ പോസ്റ്റ് തന്നെ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കി.

    ReplyDelete
  7. കഷ്ടം വേലി തന്നെ വിളവു തിന്നാലോ
    കലികാലം അല്ലാണ്ടെന്താ പറയുക.

    ഭയം മനുഷ്യന്റെ ഉള്ളിലുള്ളിടത്തോളം ഇങ്ങനെയൊക്കെയെ വരൂ.

    ReplyDelete