Thursday, December 17, 2009

മഴയ്ക്ക് ഒരു കത്ത്

കുടിലുകളുടെ മേല്‍ക്കൂരകള്‍
നഖം കൊണ്ട് കീറീപ്പൊളിച്ച്

ചേരികള്‍ക്ക് മീതെ
തീട്ടച്ചാലുകള്‍ ഒഴുക്കി 

തണുത്തു വിറയ്ക്കുന്ന അടുപ്പുകളെ
മുക്കിക്കൊന്ന്


കുണുങ്ങിച്ചിരിച്ച്
പൊട്ടിച്ചിരിച്ച്
മനം കുളിര്‍ത്ത് നീ വരും..

എന്റെ ഉറപ്പേറിയ വീട്ടില്‍,

എന്നെ കാണാന്‍

രാവും പകലുമില്ലാതെ
ഒടുങ്ങാതെ നമുക്ക് രമിക്കണം.

എന്റെ കലവറ
ഒരു അക്ഷയപാത്രമാണ്.

5 comments:

  1. മഴയ്ക്ക് തന്നെ രണ്ടു ഭാവങ്ങളല്ലേ...

    കൊള്ളാം

    ReplyDelete
  2. മഴ ഒരു യക്ഷിയാണ്

    ReplyDelete
  3. രാവും പകലുമില്ലാതെ
    ഒടുങ്ങാതെ നമുക്ക് രമിക്കണം.


    കൊള്ളാം...

    ReplyDelete