അവിചാരിതമായിട്ടാണ് അന്നയാളെ പരിചയപ്പെട്ടത്. ചിത്രകലാബിരുദം എടുത്തയാളാണത്രെ ! ശില്പിയും. ഏറെ നേരം സംസാരിച്ചപ്പോള്‍ ഞങ്ങളുടെ വര്‍ത്തമാനം പടര്‍ന്ന് പടര്‍ന്ന് വഴിമാറിപ്പോയി.ഒടുവില്‍ അത് പ്രകൃതിയിലും സംസ്കാരത്തിലും എത്തി. എന്താണ് പ്രകൃതിയും സംസ്കാരവും തമ്മിലുള്ള വ്യത്യാസം എന്ന് ഞാന്‍ കുറെ ആലോചിച്ചു.പ്രകൃതിയില്‍ നിന്നാണ് ഉത്ഭവിച്ചതെങ്കിലും സംസ്കാരം ഇപ്പോള്‍ വളര്‍ന്ന് വളര്‍ന്ന് ആകാശം മുട്ടുകയും പ്രകൃതി ഒന്നിനും കൊള്ളാത്ത , അവഗണിക്കാവുന്ന ഒന്നായി മാറുകയും ചെയ്തു. ഞാന്‍ ആലോചിച്ചെടുക്കുകയാണ് ആ മാറ്റം
ആ ചിത്രകാരനുമായി ഏറെ നേരം സംസ്കാരിച്ചെങ്കിലും ഞങ്ങള്‍ അകന്നുതന്നെ നിന്നു. അയാള്‍ ശാന്തനും മാന്യനുമായിരുന്നു. പക്ഷേ അയാള്‍ ചെയ്യാന്‍ പോവുന്ന ഒരു ശില്പം എന്നെ വളരെ ആകര്‍ഷിച്ചു.വികാരം കൊണ്ട് ചുവന്ന മഞ്ഞും തണുപ്പും കൊണ്ട് കടുപ്പം വന്ന പട്ടിണി കിടന്ന് നീരു വറ്റിയ ദു:ഖത്തിന്റെ കുപ്പിച്ചില്ലുകള്‍ തറഞ്ഞ് പാടുകളും പോടുകളും വീണ ചെങ്കല്ലില്‍ വിന്‍സന്റിന്റെ മുഖം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു അയാള്‍
ആഹ്ലാദത്തില്‍ കൂവിവിളിക്കുന്നത് പ്രകൃതി.
പാട്ടിന്റെ പാലാഴി തീര്‍ക്കുന്നത് സംസ്കാരം
തുള്ളിച്ചാടുന്നത് പ്രകൃതി.
ആനന്ദനടനം ചെയ്യുന്നത് സംസ്കാരം
(നമ്മുടെ വികാരങ്ങളെ ആരോ സംസ്കരിച്ച് പായ്കറ്റിലാക്കി മുദ്രവെച്ച് നിലവാരം രേഖപ്പെടുത്തി വിട്ടിരിക്കുകയാണ്. അത് പരിശോധിക്കാന്‍ വരുന്നവരുടെ എണ്ണം കണക്കാക്കാന്‍ ഒരു ജന്മം പോരെന്ന് തോന്നുന്നു.)
ഞാന്‍ വീണ്ടും ആലോചിച്ചെടുക്കാന്‍ തുടങ്ങി, ഇതൊരു രസമായി മാറുന്നു എനിക്ക് .ഇതാ വീണ്ടും...
വിശക്കുമ്പോള്‍ തിന്നുന്നത് പ്രകൃതി
നേരത്തിന് ഉണ്ണുന്നത് സംസ്കാരം
മുട്ടുമ്പോള്‍ തൂറുന്നത് പ്രകൃതി
പബ്ലിക് കക്കൂസ് കാണും വരെ ക്ഷമിക്കുന്നത് സംസ്കാരം
ദേഷ്യപ്പെടുന്നത് പ്രകൃതി
ക്ഷമിക്കുന്നത് സംസ്കാരം
ഇടിച്ചുവീഴ്ത്തുന്നത് പ്രകൃതി
കടിച്ചു പിടിയ്ക്കുന്നത് സംസ്കാരം
പൊട്ടിച്ചിരിക്കുന്നത് പ്രകൃതി
പുഞ്ചിരിക്കുന്നത് സംസ്കാരം
ഇണചേരുന്നത് പ്രകൃതി
ബ്രഹ്മചര്യം സംസ്കാരം
വൈകാരികനാവുന്നത് പ്രകൃതി.
യുക്തിബോധമുണ്ടാവുന്നത് സംസ്കാരം
സത്യം പറയുന്നത് പ്രകൃതി
നുണ പറയുന്നത് സംസ്കാരം
ചെരയ്ക്കുന്നതു പോലും സംസ്കാരമാണെന്നിരിക്കെഎങ്ങനെ വിളിക്കുമൊരാളെ സംസ്കാരമില്ലാത്തവരെന്ന് ?