Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Sunday, May 12, 2013

ഐസ്‌‌ക്രീമും ഔഷധവും

ബസ്സിറങ്ങി നടക്കാനൊരുങ്ങുമ്പോള്‍ ചെക്കന് പൊടുന്നനെ നയതന്ത്രപരമായ ഒരു കാലുവേദന. ഓട്ടോറിക്ഷയുടെ നേര്‍ക്ക് ഒരാട്ടം. നമ്മളാരാ മോന്‍. ഒന്നുകില്‍ ഐസ്ക്രീം വാങ്ങി നമുക്ക് തിന്നാം, അല്ലെങ്കില്‍ ഓട്ടോയില്‍ പോവാം എന്ന് ഓപ്ഷന്‍ വെച്ചപ്പോള്‍ ചെക്കനുടനെ തീരുമാനമെടുത്തു.

അ വേണം
ഓ വേണ്ട

(ഐസ്ക്രീം വേണം, ഓട്ടോറിക്ഷ വേണ്ട എന്ന് ചുരുക്കം)

പറഞ്ഞതെന്താണെന്ന് വച്ചാല്‍ (അ+ഇ)സ്ക്രീം അല്ലെങ്കില്‍ അയ്സ്ക്രീം എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ ഐസ്‌‌ക്രീം എന്ന വാക്ക് ഉച്ചരിക്കാറുള്ളത്. പക്ഷേ എഴുതുന്നത് എയുടെ ചിഹ്നം ഉപയോഗിച്ചും. അത് ശരിയാണോ ? എയ് / (എ+ഇ) എന്നല്ല സ്വന്തം ഉച്ചാരണമെന്നിരിക്കെ ഐ എന്ന ചിഹ്നം ആളത്ര ശരിയല്ല

അതുപോലെത്തന്നെയാണ് ഔ ന്റെ കാര്യവും. ഉച്ചാരണം ഏതാണ്ട് അവ് / (അ+ഉ) എന്നു വരും. എഴുതുന്നതോ ഒ എന്ന ചിഹ്നം ഉപയോഗിച്ചും. ഒവ്ഷധം / (ഒ+ഉ)ഷധം എന്നല്ല ഉച്ചാരണമെന്നിരിക്കെ ഔ ഉം ഒരു മുഖംമൂടിച്ചാത്തനാണ്.


ഇങ്ങനെ മാറ്റാവുന്നതല്ലേ, പ്രത്യേകിച്ചും മാറ്റുവിന്‍ ചട്ടങ്ങളെ എന്നുകൂടി ആയിരിക്കെ,,,